കോഴിക്കോട് > എഐഎസ്എഫിന്റേത് പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന് ചേരാത്ത നിലപാടെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എം സച്ചിൻ ദേവ്. വ്യാജപ്രചാരണത്തിൽ നിന്ന് പിന്മാറാൻ എഐഎസ്എഫ് തയ്യാറാകണം. എംജി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ എസ്ഐഫ്ഐയ്ക്ക് ജയിക്കാൻ കഴിയുന്ന തരത്തിൽ ഭൂരിപക്ഷമുണ്ടായിരുന്നു. സംഘർഷമുണ്ടാക്കി ഇലക്ഷൻ മാറ്റിവെക്കുക എന്നത് എസ്എഫ്ഐയുടെ ആവശ്യമല്ലായിരുന്നു. എന്നാൽ ഇലക്ഷൻ അട്ടിമിക്കാനാണ് എഐഎസ്എഫ് ശ്രമിച്ചതെന്നും സച്ചിൻ ദേവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയ ചരിത്രമാണ് എസ്എഫ്ഐയുടേത്. ജനാധിപത്യം നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥ കാലത്ത് എഐഎസ്എഫ് എവിടെയായിരുന്നു. ഏത് പക്ഷത്തായിരുന്നു എന്നത് എഐഎസ്എഫിന്റെ പുതിയ നേതാക്കൾ മനസിലാക്കണം. അതുകൊണ്ട് എസ്എഫ്ഐയെ ജനധിപത്യം പഠിപ്പിക്കാൻ എഐഎസ്എഫ് ഒരുങ്ങേണ്ടെന്നും സച്ചിൻ ദേവ് പറഞ്ഞു.