Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയിലും ഇടുക്കിയിലും കനത്ത മഴ; വണ്ടന്‍പതാലില്‍ മണ്ണിടിച്ചില്‍

by News Desk
October 24, 2021
in KERALA
0
കോട്ടയത്തിന്റെ-കിഴക്കന്‍-മേഖലയിലും-ഇടുക്കിയിലും-കനത്ത-മഴ;-വണ്ടന്‍പതാലില്‍-മണ്ണിടിച്ചില്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

പാല: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും കനത്ത മഴ. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്തമഴ പെയ്യുന്നത്. ഇതോടെ മണിമലയാറ്റിൽ നീരൊഴുക്ക് കാര്യമായി കുടിയിട്ടുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ വെയിലും ഉച്ചക്ക് ശേഷം മഴയുമെന്ന കാലാവസ്ഥയായിരുന്നു. പക്ഷേ ഇന്ന് മഴ ശക്തമാണ്. മണിമലയാറ്റിലേക്ക് എത്തുന്ന തോടുകൾ കരകവിഞ്ഞ് വീടുകളുടെ സമീപ പ്രദേശത്തേക്ക് വെള്ളം എത്തുന്ന സ്ഥതിയാണ്.

ഉച്ചക്ക് മുതൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈൽ എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനാലാണ് ജലനിരപ്പ് ഉയർന്നത്. വിവിധ സ്ഥലങ്ങളിലും വെള്ളം ഉയർന്നതിനാൽ ബസുകളും മറ്റു സ്വകാര്യ വാഹനങ്ങളും പലയിടങ്ങളിലായി കുടുങ്ങി കിടക്കുകയാണ്. കാഞ്ഞിരപ്പള്ളി ടൗണിലും ജലനിരപ്പ് ഉയരുകയാണ്. കാഞ്ഞിരപ്പള്ളി-മണ്ണാർക്കയം റോഡിലെ കടകളിൽ നിന്നും സാധനങ്ങൾ മാറ്റി തുടങ്ങി.

വണ്ടൻപതാൽ മേഖലയിൽ ചെറിയ ഉരുൾ പൊട്ടലും ഉണ്ടായി. പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ശക്തമായ വെള്ളത്തിന്റെ വരവിൽ മുണ്ടക്കയം ക്രോസ്സ്വേ പാലം മൂടുന്ന വരെ ആയി. കൂടാതെ ഓടകളിൽ നിന്നും വെള്ളം ഉയർന്നതിനാൽ മുണ്ടക്കയം ടൗണിന്റെ ചില ഭാഗങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി. 26-ാം മൈൽ ജംഗ്ഷനിലും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലിന്റെ പാർക്കിംഗ് സ്ലോട്ടിലും തോട്ടിൽ നിന്നുമുള്ള ജലം ഉയർന്നതിനെ തുടർന്ന് വെള്ളം കയറി.

ഈമാസം 24 വരെ കനത്ത മഴ പ്രവചിച്ചിരുന്നതിനാൽ ഉരുൾപോട്ടൽ സാധ്യതയുള്ള പ്രദേശത്തുനിന്ന് ആളുകളെ മാറ്റിയിരുന്നു. കൂട്ടിക്കൽ, പൂഞ്ഞാറിന്റെ വിവിധ ഭാഗത്തുനിന്നുള്ളവർ എന്നിവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മഴയെ തുടർന്ന് ജില്ലയുടെ മലയോര പ്രദേശങ്ങളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടിരുന്നില്ല. ഇനിയൊരു ദുരന്തത്തിൽ ജീവഹാനി ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലും ചില പ്രദേശങ്ങളിൽ കനത്ത മഴയണ്. ഹൈറേഞ്ച് മേഖലയിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്യുന്നുണ്ട്. ലേറേഞ്ചിൽ പ്രത്യേകിച്ച് തൊടുപുഴയിൽ തൊടുപുഴ നഗരത്തിലടക്കം ശക്തമായ മഴയാണ്. നഗരത്തിൽ അടക്കം വെള്ളം കയറി. ഉപ്പുതറ അടക്കമുള്ള സ്ഥലത്ത് മഴ പെയ്തു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വർധനവില്ല. നിലവിൽ ഒരു ഷട്ടർ മാത്രമാണ് ഇടുക്കിയിൽ തുറന്നുവെച്ചിരിക്കുന്നത്. 40 സെന്റീമീറ്റർ ഉർത്തിയിരിക്കുന്നത്.

തെക്കൻ തമിഴ്നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴി നിലവിൽ ലക്ഷദ്വീപിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ചക്രവാത ചുഴിയുടെ സ്വാധീനം മൂലം ഇന്നും നാളെയും (ഒക്ടോബർ 23-24) കേരളത്തിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യത. തുലാവർഷത്തിന്റെ മുന്നോടിയായി ബംഗാൾ ഉൾകടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നാലോട് കൂടിയ മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.

ഒക്ടോബർ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Content Highlights:heavy rain in kottayam

Previous Post

സ്വർണക്കടത്ത്‌ കേസ്‌ ഒടുവിൽ വെറും കസ്‌റ്റംസ്‌ കേസ്‌ മാത്രമായി; എല്ലാം ‘കഥ’യെന്ന്‌ സമ്മതിച്ച്‌ കുറ്റപത്രം

Next Post

കൊറിയയില്‍ ഉള്ളിക്കൃഷി: ശമ്പളം ഒരുലക്ഷം; യോഗ്യത പത്താംക്ലാസ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കൊറിയയില്‍-ഉള്ളിക്കൃഷി:-ശമ്പളം-ഒരുലക്ഷം;-യോഗ്യത-പത്താംക്ലാസ്

കൊറിയയില്‍ ഉള്ളിക്കൃഷി: ശമ്പളം ഒരുലക്ഷം; യോഗ്യത പത്താംക്ലാസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.