Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കൊറിയയില്‍ ഉള്ളിക്കൃഷി: ശമ്പളം ഒരുലക്ഷം; യോഗ്യത പത്താംക്ലാസ്

by News Desk
October 24, 2021
in KERALA
0
കൊറിയയില്‍-ഉള്ളിക്കൃഷി:-ശമ്പളം-ഒരുലക്ഷം;-യോഗ്യത-പത്താംക്ലാസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് (Overseas Development and Employment Promotion Cousultants Ltd. -ODEPC) ദക്ഷിണകൊറിയയിലേക്ക് കാർഷികവൃത്തിയ്ക്കായി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. ഏകദേശം ഒരുലക്ഷം രൂപ (1000-1500 ഡോളർ) വേതനമുള്ള ജോലിക്ക് പത്താംക്ലാസാണ് യോഗ്യത. 25നും 40നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഒഡെപെക് വെബ്സൈറ്റ് (https://odepc.kerala.gov.in/jobs/recruitment-of-agricultural-labours-to-south-korea) വഴിയോ recruit@odepc.in എന്ന മെയിലിൽ ബയോഡാറ്റ അയച്ചോ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി: ഒക്ടോബർ 27.

ദക്ഷിണകൊറിയയിലേക്ക് തങ്ങൾ ആദ്യമായാണ് റിക്രൂട്ടിങ് നടത്തുന്നതെന്ന് ഒഡെപെക് മാനേജിങ് ഡയറക്ടർ കെ.എ.അനൂപ് പറഞ്ഞു. അവിടത്തെ സർക്കാർ പദ്ധതിയുടെ ഭാഗമയുള്ള ഉള്ളിക്കൃഷിയ്ക്കായാണ് ആളുകളെ കൊണ്ടുപോകുന്നത്. ആയിരം പേരെയാണ് ആവശ്യപ്പെട്ടതെങ്കിലും ആദ്യഘട്ടത്തിൽ നൂറുപേരെയാണ് അയക്കുന്നത്. 60 ശതമാനം പേർ സ്ത്രീകകളായിരിക്കണമെന്ന് അവർ നിർദേശിച്ചിട്ടുണ്ട്. പത്താംക്ലാസാണ് അടിസ്ഥാന യോഗ്യത എന്നതിനാൽ, അത്തരത്തിൽ കുറഞ്ഞ യോഗ്യതയുള്ള ജോലി കിട്ടാൻ ബുദ്ധിമുട്ടുള്ളവർക്കും അധികം അവസരങ്ങൾ ലഭിക്കാത്ത വിദൂരമേഖലയിൽ നിന്നുളളവർക്കും മുൻഗണന നൽകും -ഒഡെപെക് എംഡി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക. ഇത് മൂന്നു വർഷം വരെ നീട്ടാം. കൊറിയൻ തൊഴിൽ നിയമമനുസരിച്ച് മാസത്തിൽ 28 ദിവസം ജോലി ഉണ്ടായിരിക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ജോലിസമയം. ജോലിസമയത്തെ ഭക്ഷണം സൗജന്യമായി ലഭിക്കും. കാർഷികവൃത്തിയിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ഇംഗ്ലീഷിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. ഡബ്ല്യു.എച്ച്.ഒ. അംഗീകൃത കോവിഡ് വാക്സിൻ എടുത്തവരെ മാത്രമേ കൊറിയ അനുവദിക്കൂ എന്നതിനാൽ കോവാക്സിൻ എടുത്തവർക്ക് പോകാനാവില്ല. കോവിഷീൽഡ് എടുത്തവർ രണ്ടു ഡോസും പൂർത്തിയാക്കിയിരിക്കണം.

താൽപര്യമുള്ളവർക്കായി ഒക്ടോബർ 27ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലും 29ന് എറണാകുളം മുനിസിപ്പൽ ടൗൺഹാളിലും ഒഡെപെക് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. ജോലിയെ കുറിച്ചും കൊറിയയിലെ സാഹചര്യങ്ങളെ കുറിച്ചും സെമിനാറിൽ വിശദമാക്കും. ഇതിനുശേഷം യോഗ്യതയും താൽപര്യമുള്ളവരെ ഇന്റർവ്യൂവിന് വിളിക്കുകയാവും ചെയ്യുക.

ജോലിയെ കുറിച്ച് വിശദമായി അന്വേഷിച്ച ശേഷമാണ് റിക്രൂട്ടിങ് നടത്താൻ തീരുമാനിച്ചതെന്ന് ഒഡെപെക് എംഡി അനൂപ് വ്യക്തമാക്കുന്നു. എംബസികളും മറ്റും വഴി വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ജോലി ലഭിക്കുന്നവരുടെ പേപ്പർ വർക്കുകൾ ഒഡെപെക്കിന്റെ മേൽനോട്ടത്തിലായിരിക്കും നടത്തുക. മിക്കവാറും അടുത്ത മാസം തന്നെ റിക്രൂട്ടിങ് ഉണ്ടാകും. ജെർമനി, ബെൽജിയം എന്നീ രാജ്യങ്ങളിലെ മീറ്റ് പ്രോസസിങ് യൂണിറ്റുകളിലേക്കുള്ള റിക്രൂട്ടിങ്ങും ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

content highlights:recruitment of agricultural labours to south korea

Previous Post

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയിലും ഇടുക്കിയിലും കനത്ത മഴ; വണ്ടന്‍പതാലില്‍ മണ്ണിടിച്ചില്‍

Next Post

T20 World Cup-Australia vs South Africa: ദക്ഷിണാഫ്രിക്കക്കെതിരെ ഓസീസിന് 119 റൺസ് വിജയലക്ഷ്യം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
t20-world-cup-australia-vs-south-africa:-ദക്ഷിണാഫ്രിക്കക്കെതിരെ-ഓസീസിന്-119-റൺസ്-വിജയലക്ഷ്യം

T20 World Cup-Australia vs South Africa: ദക്ഷിണാഫ്രിക്കക്കെതിരെ ഓസീസിന് 119 റൺസ് വിജയലക്ഷ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.