തിരുവനന്തപുരം> മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജ് മലയാള വിഭാഗം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ ദേശവും ഭാഷയും ആവിഷ്ക്കാരകലയിൽ എന്നവിഷയത്തിൽ ഏകദിന അന്തർദ്ദേശീയ സമ്മേളനം നടത്തി. കേരള ഭാഷാ ഇൻസ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. വി കാർത്തികേയൻ നായർ ഉദ്‌ഘാടനം ചെയ്തു. ഇംഗ്ലണ്ടിലെ കലാചേതന കഥകളി കമ്പനി ഡയറക്ടർമാരായ കലാമണ്ഡലം വിജയകുമാർ, കലാമണ്ഡലം ബാർബറ വിജയകുമാർ എന്നിവർ സോദാഹരണ പ്രഭാഷണം നടത്തി.
സെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് മൈസൂർ, പ്രിൻസിപ്പാൾ ഡോ.രാകേഷ് ചെറുകോട്,നിലമേൽ എൻ എസ് എസ് കോളേജ് അദ്ധ്യാപിക ഡോ.ആശ ആർ. ഐ, കേന്ദ്ര സർവകലാശാല കാസർഗോഡ് അദ്ധ്യാപിക ഡോ.ദേവി കെ, ക്രൈസ്റ്റ് നഗർ കോളേജ് പ്രിൻസിപ്പാൾ ഡോ. ജോളി ജേക്കബ്, മാനേജർ റെവ.ഡോ.ടിറ്റോ വർഗീസ്, മലയാള വിഭാഗം അധ്യാപകരായ സിനിമോൾ കെ.നായർ, സുമേഷ്‌കുമാർ കെ പി എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ സർവ്വകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകരും ഗവേഷക വിദ്യാർത്ഥികളും പ്രബന്ധാവതരണങ്ങൾ നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..