അബുദാബി: ഐസിസി ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 12 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആറ് ടീമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഇരു ഗ്രൂപ്പുകളിലേയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലില്‍ കടക്കും.
ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് എന്നി ടീമുകള്‍ ഉള്‍പ്പെടുന്നു. ഇന്ത്യ, പാക്കിസ്ഥാന്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്, സ്കോട്ട്ലന്‍ഡ്, നമീബിയ ടീമുകളാണ് ഗ്രൂപ്പ് രണ്ടില്‍.
സൂപ്പര്‍ 12 പോയിന്റ് സിസ്റ്റം
ജയം: രണ്ട് പോയിന്റ്.
സമനില, മത്സരം ഉപേക്ഷിക്കുന്ന സാഹചര്യം: ഒരു പോയിന്റ്.
തോല്‍വി: പോയിന്റ് ഇല്ല.
റിസര്‍വ് ദിനം
സെമിഫൈനലിനും ഫൈനലിനുമായി ഐസിസി റിസർവ് ദിവസങ്ങൾ അനുവദിച്ചിട്ടുണ്ട്. ഒരു മത്സരം നടത്തുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഓവറുകൾ (കുറഞ്ഞത് 5 ഓവറെങ്കിലും) എറിയാൻ സാധിച്ചില്ലെങ്കില്‍ മാത്രമേ റിസർവ് ദിനത്തിൽ മത്സരം പൂര്‍ത്തിയാക്കൂ.
ഇന്ത്യയുടെ സൂപ്പര്‍ 12 മത്സരങ്ങള്‍
ഒക്ടോബര്‍ 24 – പാക്കിസ്ഥാന്
ഒക്ടോബര്‍ 31 – ന്യൂസിലന്‍ഡ്
നവംബര്‍ 03 – അഫ്ഗാനിസ്ഥാന്
നവംബര്‍ 05 – സ്കോട്ട്ലന്‍ഡ്
നവംബര്‍ 08 – നമീബിയ
ഇന്ത്യയുടെ എല്ലാ മത്സരങ്ങളും രാത്രി 7.30 നാണ്.
സൂപ്പര്‍ 12 മത്സരക്രമം
ഒക്ടോബര്‍ 23: ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
ഒക്ടോബര്‍ 23: ഇംഗ്ലണ്ട് – വെസ്റ്റ് ഇൻഡീസ്, ഇന്ത്യന്‍ സമയം രാത്രി 7.30.
ഒക്ടോബര്‍ 24: ശ്രീലങ്ക – ബംഗ്ലാദേശ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
ഒക്ടോബര്‍ 24: ഇന്ത്യ – പാക്കിസ്ഥാന്, ഇന്ത്യന്‍ സമയം രാത്രി 7.30.
ഒക്ടോബര്‍ 25: അഫ്ഗാനിസ്ഥാന് – സ്കോട്ട്ലന്‍ഡ്, ഇന്ത്യന്‍ സമയം രാത്രി 7.30.
ഒക്ടോബര്‍ 26: ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
ഒക്ടോബര്‍ 26: പാക്കിസ്ഥാന് – ന്യൂസിലന്‍ഡ്, ഇന്ത്യന്‍ സമയം രാത്രി 7.30.
ഒക്ടോബര്‍ 27: ഇംഗ്ലണ്ട് – ബംഗ്ലാദേശ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
ഒക്ടോബര്‍ 27: സ്കോട്ട്ലന്‍ഡ് – നമീബിയ, ഇന്ത്യന്‍ സമയം രാത്രി 7.30.
ഒക്ടോബര്‍ 28: ഓസ്ട്രേലിയ – ശ്രീലങ്ക, ഇന്ത്യന്‍ സമയം രാത്രി 7.30.
ഒക്ടോബര്‍ 29: വെസ്റ്റ് ഇന്‍ഡീസ് – ബംഗ്ലാദേശ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
ഒക്ടോബര്‍ 29: അഫ്ഗാനിസ്ഥാന് – പാക്കിസ്ഥാന്, ഇന്ത്യന്‍ സമയം രാത്രി 7.30.
ഒക്ടോബര്‍ 30: ദക്ഷിണാഫ്രിക്ക – ശ്രീലങ്ക, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
ഒക്ടോബര്‍ 30: ഇംഗ്ലണ്ട് – ഓസ്ട്രേലിയ, ഇന്ത്യന്‍ സമയം രാത്രി 7.30.
ഒക്ടോബര്‍ 31: അഫ്ഗാനിസ്ഥാന് – നമീബിയ, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
ഒക്ടോബര്‍ 31: ഇന്ത്യ – ന്യൂസിലന്‍ഡ്, ഇന്ത്യന്‍ സമയം രാത്രി 7.30.
നവംബര്‍ 01: ഇംഗ്ലണ്ട് – ശ്രീലങ്ക, ഇന്ത്യന്‍ സമയം രാത്രി 7.30.
നവംബര്‍ 02: ദക്ഷിണാഫ്രിക്ക – ബംഗ്ലാദേശ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
നവംബര്‍ 02: പാക്കിസ്ഥാന് – നമീബിയ, ഇന്ത്യന്‍ സമയം രാത്രി 7.30.
നവംബര്‍ 03: ന്യൂസിലന്‍ഡ് – സ്കോട്ട്ലന്‍ഡ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
നവംബര്‍ 03: ഇന്ത്യ – അഫ്ഗാനിസ്ഥാന്, ഇന്ത്യന്‍ സമയം രാത്രി 7.30.
നവംബര്‍ 04: ഓസ്ട്രേലിയ – ബംഗ്ലാദേശ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
നവംബര്‍ 04: വെസ്റ്റ് ഇന്‍ഡീസ് – ശ്രീലങ്ക, ഇന്ത്യന്‍ സമയം രാത്രി 7.30.
നവംബര്‍ 05: ന്യൂസിലന്‍ഡ് – നമീബിയ, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
നവംബര്‍ 05: ഇന്ത്യ – സ്കോട്ട്ലന്‍ഡ്, ഇന്ത്യന്‍ സമയം രാത്രി 7.30.
നവംബര്‍ 06: ഓസ്ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
നവംബര്‍ 06: ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക, ഇന്ത്യന്‍ സമയം രാത്രി 7.30.
നവംബര്‍ 07: ന്യൂസിലന്‍ഡ് – അഫ്ഗാനിസ്ഥാന്, ഇന്ത്യന്‍ സമയം വൈകിട്ട് 3.30.
നവംബര്‍ 07: പാക്കിസ്ഥാന് – സ്കോട്ട്ലന്‍ഡ്, ഇന്ത്യന്‍ സമയം രാത്രി 7.30.
നവംബര്‍ 08: ഇന്ത്യ – നമീബിയ, ഇന്ത്യന്‍ സമയം രാത്രി 7.30.
സെമി ഫൈനല്‍
നവംബര്‍ 10: ഗ്രൂപ്പ് 1 വിജയികള്‍ – ഗ്രൂപ്പ് 2 രണ്ടാം സ്ഥാനക്കാര്‍, ഇന്ത്യന്‍ സമയം രാത്രി 7.30.
നവംബര്‍ 11: ഗ്രൂപ്പ് 2 വിജയികള്‍ – ഗ്രൂപ്പ് 1 രണ്ടാം സ്ഥാനക്കാര്‍, ഇന്ത്യന്‍ സമയം രാത്രി 7.30.
ഫൈനല്‍
നവംബര്‍ 14: ഇന്ത്യന്‍ സമയം രാത്രി 7.30.
Also Read: കോഹ്ലി മനുഷ്യനാണ്, യന്ത്രമല്ല; വീഴ്ചകളുണ്ടാകുമെന്ന് ഗാംഗുലി
The post Twenty 20 World Cup: Super 12 Groups, Schedule, Match Time; സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; മത്സരക്രമവും സമയവും appeared first on Indian Express Malayalam.