തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻറെകെ-റെയിൽ പദ്ധതിക്കെതിരേ ബി.ജെ.പി.കേരളത്തിന് ഗുണമുള്ള ഒട്ടേറെ വികസന പദ്ധതികൾ മുടങ്ങിക്കിടക്കുമ്പോഴും ദോഷമുണ്ടാക്കുന്ന പദ്ധതിക്കുവേണ്ടി മുഖ്യമന്ത്രി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുകയാണെന്ന്സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻകുറ്റപ്പെടുത്തി. സാമ്പത്തിക താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ചെറിയ മഴ പെയ്താൽ പോലും പ്രളയമുണ്ടാകുന്ന, ഉരുൾപൊട്ടുന്ന കേരളത്തിൽ വന്നതോതിൽ പരിസ്ഥിതിയെ ബാധിക്കുന്നകെ-റെയിൽ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത് നിക്ഷിപ്ത താത്പര്യം മുൻനിർത്തിയാണ്. ലാഭകരമല്ലാത്തതും പതിനായിരക്കണക്കിന് ആളുകളെ വഴിയാധാരമാക്കുന്നതുമാണ് പദ്ധതി. കേരളത്തെ വെട്ടിമുറിക്കുന്ന കെ-റെയിൽവലിയപാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്നതിനാൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകരുതെന്നാണ്ബിജെപി കേരള ഘടകം ആവശ്യപ്പെടുന്നത്.
പദ്ധതി ഉപേക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു.പ്രളയത്തിൽ നിന്ന് ഈ സർക്കാർ ഒന്നും പഠിച്ചില്ല. ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിൽ വീണ്ടും പാറപൊട്ടിക്കലിന് അനുവാദം നൽകി. ക്വാറി മാഫിയയെ സഹായിക്കുന്നതാണ് സർക്കാർ നിലപാട്.സർക്കാരിന് മനഃസാക്ഷിയില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് കേരളത്തിലുണ്ടായ പ്രളയം, ഇരകൾക്ക് ഇപ്പോഴുംസർക്കാർ സഹായം നൽകിയിട്ടില്ല.ദുരന്തം അനുഭവിക്കുന്നവരെ കാണാതെ കെ-റെയിൽ പദ്ധതിക്കുവേണ്ടി മുഖ്യമന്ത്രി ഡൽഹിക്ക് പോയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരളത്തിൽ വിവേകപൂർണമായ പദ്ധതികൾവേണം. നിലവിലുള്ള റെയിൽ സംവിധാനത്തെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
Content Highlights:BJP State President K Surendran against K-Rail project Chief Minister Pinarayi Vijayan