അതേസമയം, വിഷയത്തിൽ ഇടപടെണമെന്ന് അറിയിച്ച് കുഞ്ഞിൻ്റെ അച്ഛൻ അജിത് തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അനുപമ തന്നെ ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിയമപരമായ നടപടികൾ പൂർത്തിയാക്കാതെ അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചു നൽകാൻ കഴിയില്ലെന്നും ആനാവൂർ കൂട്ടിച്ചേർത്തു.
വിഷയം പാര്‍ട്ടി തലത്തിൽ പരിഹരിക്കാൻ സാധിക്കുന്നതല്ലെന്നു വിശദീകരിച്ചിരുന്നുവെന്നാണ് ആനാവൂര്‍ നാഗപ്പൻ പറയുന്നത്. എന്നാൽ ഈ വാദങ്ങള്‍ അനുപമയും ഭര്‍ത്താവും തള്ളിയിട്ടുണ്ട്. ഇക്കാര്യത്തിൽ പാര്‍ട്ടിയ്ക്ക് ഉത്തരവാദിത്തമില്ലെന്നു പറഞ്ഞു വഴക്ക് പറയുന്ന രീതിയിലാണ് സംസാരിച്ചതെന്നും അനുപമ ആരോപിച്ചു.
അതേസമയം അനുപമ നിയമപരമായി നീങ്ങിയാൽ പിന്തുണ നല്‍കുമെന്നും പാര്‍ട്ടി ഇടപെട്ടാൽ കുഞ്ഞിനെ തിരിച്ചു നല്‍കാൻ കഴിയില്ലെന്നുമാണ് ജില്ലയിലെ ഒരു മുതിര്‍ന്ന കോൺഗ്രസ് നേതാവിനെ ഉദ്ധരിച്ചുള്ള ചാനൽ റിപ്പോര്‍ട്ട്. വിഷയം പാര്‍ട്ടി സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്തിരുന്നുവെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു. അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രനെ വിളിച്ചു സംസാരിച്ച് കുട്ടിയെ തിരിച്ചു കൊടുക്കണമെന്ന് അറിയിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം പിന്തുണയ്ക്കുമെന്ന് അറിയിച്ചതിൽ നന്ദിയുണ്ടെന്ന് അനുപമ വാർത്താ ചാനലിനോടു പറഞ്ഞു.
Also Read:
കുഞ്ഞിനെ നല്‍കുന്നതിൽ തനിക്ക് സമ്മതമായിരുന്നില്ലെന്നു അനുപമ പറയുമ്പോഴും വിഷയത്തിൽ ചൈൽഡ് വെൽഫെയര്‍ കമ്മിറ്റിയുടെ ഇടപെടൽ സംബന്ധിച്ച ദുരൂഹത തുടരുകയാണ്. അനുപമ നേരിട്ട് ഹാജരായി പരാതി നല്‍കാത്തതു കൊണ്ടാണ് നടപടി എടുക്കാതിരുന്നതെന്നാണ് സിഡബ്ല്യൂസി ചെയര്‍പേഴ്സൺ അഡ്വ. എൻ സുന്ദ വിശദീകരിക്കുന്നത്. കുഞ്ഞിനെ ദത്തു നല്‍കുന്നതിനു മൂന്നര മാസം മുൻപ് അനുപമയുമായി വീഡിയോ കോൺഫറൻസിങ് നടത്തിയിരുന്നെന്നും എന്നാൽ അന്ന് കുഞ്ഞിൻ്റെ വിവരങ്ങള്‍ പറഞ്ഞില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. കുഞ്ഞിനെ കാണാതായത് എന്നാണെന്നത് അടക്കം കുട്ടിയെ മനസ്സിലാക്കാൻ സഹായിക്കുന്ന വിവരങ്ങളൊന്നും നല്‍കിയില്ലെന്നും അവര്‍ പറഞ്ഞു. അനുപമയുടെ പരാതി പോലീസിനെ അറിയിക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്നും സിഡബ്ലൂസി ചെയര്‍പേഴ്സൺ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. സിഡബ്ല്യൂസിയ്ക്ക് വീഴ്ച സംഭവിട്ടില്ലെന്നും അധ്യക്ഷ വ്യക്തമാക്കി.
Also Read:
എന്നാൽ കൊവിഡായതിനാൽ തന്നോട് നേരിട്ടു ഹാജരാകേണ്ടെന്ന് സി ഡബ്ല്യൂ സി അറിയിച്ചിരുന്നുവെന്നാണ് അനുപമ പറയുന്നത്. ഏപ്രിൽ മാസത്തിൽ നടത്തിയ വീഡിയോ കോൺഫറൻസിൽ കുട്ടിയുടെ എല്ലാ വിവരങ്ങളും കൈമാറിയിരുന്നുവെന്നും അനുപമ വ്യക്തമാക്കി.