കൊൽക്കത്ത
2014 മുതല്‍ 2020 വരെയുള്ള കാലത്ത് 35,000 ഇന്ത്യൻ സംരംഭകര്‍ രാജ്യം വിട്ടതായി ബംഗാള്‍ ധനമന്ത്രി അമിത് മിത്ര. മൂന്ന് പഠന റിപ്പോർട്ട് ഉദ്ദരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
2014- —മുതല്‍ 18വരെമാത്രം 23,000 സംരംഭകരാണ് രാജ്യം വിട്ടത്. മോദി സർക്കാരിനെ ഭയന്നാണോ സംരംഭകർ രാജ്യം വിടുന്നതെന്നും ധവളപത്രം പുറത്തിറക്കണമെന്നും അമിത് മിത്ര ആവശ്യപ്പെട്ടു.