കാഠ്മണ്ഡു
നേപ്പാളിൽ നാലു ദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 88 ആയി. 30 പേരെ കാണാതായി. ഇന്ത്യന്‍ അതിർത്തിപങ്കിടുന്ന പഞ്ച്ഥർ ജില്ലയിലാണ് ഏറ്റവും അധികം മരണം. 27 പേര് മരിച്ചു. മോശംകാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിച്ചു.ഹംലയിലെ നഖ്ലയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വിദേശികളടക്കം 12 പേർ കുടുങ്ങിക്കിടക്കുകയാണ്.
ഞായറാഴ്ചമുതലാണ് പ്രദേശത്ത് മഞ്ഞുവീഴ്ച ആരംഭിച്ചത്. വരുംദിവസങ്ങളിൽ രാജ്യത്തിന്റെ കിഴക്കൻഭാഗങ്ങളിൽ കനത്ത മഴയ്ക്കും മിതമായ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.