വാഷിങ്ടൺ
ട്വിറ്റര്‍ വിലക്ക് തുടരുന്ന പശ്ചാത്തലത്തില്‍ സ്വന്തം സോഷ്യൽ മീഡിയ ആപ്പുമായി അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ എന്നാണ് പുതിയ സാമൂഹ്യമാധ്യമത്തിന്റെ പേര്.
ട്രൂത്ത് സോഷ്യലിലൂടെ സംവദിക്കുന്നതിനും ട്വിറ്ററിന് തിരിച്ചടി നല്‍കുന്നതിനും കാത്തിരിക്കുകയാണെന്ന് ട്രംപ് പ്രസ്താവനയിറക്കി. ട്വിറ്ററില്‍ താലിബാന് വലിയ സ്വാധീനമുണ്ടെന്നും അമേരിക്കന്‍ ഭരണകൂടം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അടുത്ത മാസത്തോടെ ആപ്പിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കും.