ന്യൂഡൽഹി
പ്രളയത്തെത്തുടർന്ന് ഉത്തരാഖണ്ഡിൽ കുടുങ്ങിയ തീർഥാടകരും വിനോദസഞ്ചാരികളും നേരിടുന്നത് കൊടിയ ചൂഷണം. 50 രൂപയ്ക്കുള്ള ഭക്ഷണത്തിന് ഹോട്ടലുകൾ 500 രൂപവരെ ഈടാക്കുന്നു. കുടിവെള്ളത്തിന് പത്തിരട്ടി വില. പലയിടത്തും കൊള്ളവില കൊടുത്താലും വെള്ളവും ഭക്ഷണവും കിട്ടാനില്ല.
ആയിരക്കണക്കിന് തീർഥാടകരും വിനോദസഞ്ചാരികളുമാണ് കുടുങ്ങിയത്. റോഡുകൾ തകർന്നു. ഹോട്ടലുകളിലേക്ക് മടങ്ങാൻ അധികൃതർ ആവശ്യപ്പെടുന്നുണ്ടെങ്കിലും വെള്ളം പോലും ഉറപ്പില്ലാത്തതിനാൽ സഞ്ചാരികൾ തയ്യാറാകുന്നില്ല. പ്രളയത്തിൽ 54 മരണം സ്ഥിരീകരിച്ചു.