കൊച്ചി > ഓസ്കാര്‍ നോമിനേഷനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയുടെ ചുരുക്കപ്പട്ടികയിൽ മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത മലയാള ചിത്രം ‘നായാട്ട്’ ഇടം നേടി. 14 ചിത്രങ്ങളാണ് 15 അംഗ ജൂറിക്ക് മുന്നിലുള്ളത്. ഈ ചുരുക്കപ്പട്ടികയിൽ നിന്ന് തെരഞ്ഞെടുക്കുന്ന ചിത്രം ഓസ്കാര്‍ പുരസ്കാരത്തിനുള്ള നോമിനേഷനായി സമര്‍പ്പിക്കും.
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്ജ്, നിമിഷ സജയൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ നായാട്ട് ശ്രദ്ധേയമായ സിനിമയായിരുന്നു. ഷാഹി കബീറാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.
യോഗി ബാബു കേന്ദ്രകഥാപാത്രമായ തമിഴ് ചിത്രം മണ്ടേല, വിദ്യാ ബാലന്റെ ഹിന്ദി ചിത്രം ഷേര്‍ണി, സര്‍ദാര്‍ ഉദ്ധം എന്നി ചിത്രങ്ങളും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കണ്ടെത്താനുള്ള വിധി നിര്‍ണയം കൊല്‍ക്കത്തയില്‍ പുരോഗമിക്കുകയാണ്. ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യയാണ് സംഘാടകർ. സംവിധായകന് ഷാജി എന്‍ കരുണ്‍ ആണ് ജൂറി ചെയര്മാന്.