നിയമാനുസൃത നടപടിക്ക് എംവിഡിക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വാഹനം വിട്ടുകിട്ടണമെന്ന ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് തള്ളിയത്.
Also Read:
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംവിഡി വ്ലോഗർമാരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയത്. വാഹനത്തിന്റെ രൂപമാറ്റം വരുത്തിയതു സംബന്ധിച്ച് വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ടെംപോ ട്രാവ്ലറിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയത്.
Also Read:
രൂപമാറ്റം വരുത്തിയതിനെത്തുടർന്ന് വ്ലോഗർമാരായ എബിന്റെയും ലിബിന്റെയും ‘നെപ്പോളിയൻ’ എന്ന പേരിലുള്ള ടെമ്പോ ട്രാവ്ലർ എംവിഡി പിടിച്ചെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ആർടിഒ ഓഫീസിലെത്തിയ വ്ലോഗർ സഹോദരങ്ങൾ ബഹളംവെയ്ക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരും അറസ്റ്റിലാകുകയും ജാമ്യം ലഭിക്കുകയും ചെയ്തു. ഇരുവരുടേയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളി.
വാഹനം കസ്റ്റഡിയിലെടുത്തതിനു പിന്നാലെ തങ്ങളുടെ ഫാൻസിനോട് അണിനിരക്കാൻ വ്ലോഗർ സഹോദരങ്ങൾ ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് കണ്ണൂർ ആർടിഒ ഓഫീസിലേക്ക് ചിലർ എത്തുകയും ചെയ്തു. വ്ലോഗർമാരെ വിട്ടുകിട്ടിയില്ലെങ്കിൽ കേരളം കത്തിക്കണമെന്ന ആഹ്വാനവുമായി കൊച്ചു കുട്ടികൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.