കൊച്ചി > ഇ‐ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടി ഹൈക്കോടതി ശരിവച്ചു. മോട്ടോർവാഹന വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കണ്ണൂർ കിളിയന്തറ സ്വദേശി എബിൻ വർഗീസ് നൽകിയ ഹർജിയാണ് ജസ്റ്റിസ് സതീഷ് നൈനാൻ തള്ളിയത്.
വാഹനം വിട്ടുകിട്ടണമെന്ന ആവശ്യവും കോടതി നിരസിച്ചു. നിയമാനുസൃത നടപടി സ്വീകരിക്കാൻ മോട്ടോർ വാഹനവകുപ്പിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. മോട്ടോർ വാഹന അധികൃതർ അതിക്രമിച്ചുകയറി വാഹനം പിടിച്ചെടുത്തെന്നും രജിസ്ട്രേഷൻ റദ്ദാക്കിയെന്നും ആരോപിച്ചായിരുന്നു ഹർജി. സർക്കാരിനുവേണ്ടി സീനിയർ ഗവ. പ്ലീഡർ ബിമൽനാഥ് ഹാജരായി.