അൽ അമീററ്റ്
തുടർച്ചയായ രണ്ടാം ജയത്തോടെ സ്കോട്ലൻഡ് ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ സൂപ്പർ 12നോട് അടുത്തു. പാപ്പുവ ന്യൂ ഗിനിയയെ 17 റണ്ണിന് തോൽപ്പിച്ചു. ആദ്യകളിയിൽ ബംഗ്ലാദേശിനെ ആറ് റണ്ണിന് അട്ടിമറിച്ച സ്കോട്ലൻഡ് ബി ഗ്രൂപ്പിൽ നാല് പോയിന്റുമായി ഒന്നാമതാണ്. സ്കോർ: സ്കോട്ലൻഡ് 9–-165, പാപ്പുവ 148.
റിച്ചി ബെറിങ്ടണും (70) മാത്യു ക്രോസും (45) ചേർന്നാണ് സ്കോട്ലൻഡിന് മികച്ച സ്കോർ ഒരുക്കിയത്. പാപ്പുവ ഗിനിയക്കായി കബുവ മോറിയ നാല് വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാപ്പുവ ഗിനിയ 5–-35ന് തകർന്നു. നോർമൻ വനുയയുടെ 47 റണ്ണാണ് പരാജയഭാരം കുറച്ചത്. ജോഷ് ഡാവേ സ്കോട്ലൻഡിനായി നാല് വിക്കറ്റെടുത്തു. ഒമാനുമായാണ് അടുത്ത കളി. പാപ്പുവ ഗിനിയ ബംഗ്ലാദേശിനെ നേരിടും.