സോള്
ഉത്തരകൊറിയ വീണ്ടും കടലില് ബാലിസ്റ്റിക് മിസൈല് പരീക്ഷിച്ചു. അന്തര്വാഹിനി ഉപയോഗിച്ചുള്ള മിസൈല് പരീക്ഷണമാണിതെന്നും അമേരിക്കയില് പുതിയ നേതൃത്വം എത്തിയശേഷമുള്ള ഏറ്റവും നിര്ണായകമായ ആയുധശക്തിപ്രദര്ശനമാണ് ഉത്തരകൊറിയ നടത്തിയതെന്നും ദക്ഷിണകൊറിയ അവകാശപ്പെട്ടു.
അണുവായുധ പദ്ധതിയെക്കുറിച്ച് ഉത്തരകൊറിയയുമായി ചര്ച്ച ആരംഭിക്കാന് അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പരീക്ഷണം. രണ്ട് മിസൈല് പരീക്ഷിച്ചെന്നാണ് ജപ്പാന്റെ പ്രാഥമിക വിലയിരുത്തല്. കൊറിയന് മേഖലയിലെ പ്രതിസന്ധി നയതന്ത്ര ചര്ച്ചയിലൂടെ പരിഹരിക്കേണ്ട ഘട്ടമാണെന്ന് ചൈന പ്രതികരിച്ചു. അന്തര്വാഹിനിയില്നിന്ന് 2019 ഒക്ടോബറില് ഉത്തരകൊറിയ മിസൈല് പരീക്ഷിച്ചിരുന്നു.