ലണ്ടൻ
അവസാന നിമിഷം അലക്സാൻഡ്രെ ലകാസട്ട നേടിയ ഗോളിൽ അഴ്സൺ ക്രിസ്റ്റൽ പാലസിനെ സമനിലയിൽ പിടിച്ചു (2–-2). പരിക്കുസമയത്തായിരുന്നു ലകാസട്ടയുടെ സമനില ഗോൾ. പിയറി എമെറിക് ഒബമയങ് തുടക്കത്തിൽ അഴ്സണലിനെ ഒപ്പമെത്തിച്ചു. എന്നാൽ ക്രിസ്റ്റ്യൻ ബെന്റെക്കയും ഒഡ്സോന്നെ എഡ്വാർഡും ചേർന്ന് പാലസിന് ലീഡൊരുക്കി.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ പന്ത്രണ്ടാമതാണ് അഴ്സണൽ. പാലസ് പതിനാലാമതും. പാട്രിക് വിയേരയാണ് പാലസ് പരിശീലകൻ.















