ഇടുക്കി
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൊന്ന് 35 സെന്റിമീറ്റർ ഉയർത്തിയാൽ കെഎസ്ഇബിക്ക് ഉണ്ടാവുക സെക്കൻഡിൽ 1,875 രൂപയുടെ നഷ്ടം.
മണിക്കൂറിൽ ഇത് 67.50ലക്ഷമാണ്. മൂന്ന് ഷട്ടറും തുറക്കുമ്പോൾ നഷ്ടം രണ്ട് കോടി കവിയും. ഇടുക്കി അണക്കെട്ടിൽനിന്ന് ഒരടി വെള്ളം തുറന്നുവിട്ടാൽ 85 കോടി ഘനയടി വെള്ളമാണ് നഷ്ടപ്പെടുന്നതെന്നാണ് കെഎസ്ഇബിയുടെ കണക്ക്.