അയോധ്യ
വ്യാജ മാർക്ക് ഷീറ്റ് ഉപയോഗിച്ച് മൂന്നാംവർഷ ബിരുദക്ലാസിൽ പ്രവേശനം നേടിയ കേസിൽ ബിജെപി എംഎൽഎക്ക് അഞ്ചു വർഷം തടവും 8000 രൂപ പിഴയും.
28 വർഷം പഴക്കമുള്ള കേസിലാണ് ഗോസായിഗഞ്ച് എംഎൽഎ ഇന്ദ്രപ്രതാപ് തിവാരിയെ പ്രത്യേക കോടതി ശിക്ഷിച്ചത്. 1992ൽ അയോധ്യയിലെ സാകേത് കോളേജ് പ്രിൻസിപ്പൽ യദുവൻഷ് റാം ത്രിപാഠിയാണ് ഇന്ദ്രപ്രതാപിനെതിരെ പരാതി നൽകിയത്. രണ്ടാംവർഷ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട ഇന്ദ്രപ്രതാപ് വ്യാജ മാർക്ക് ലിസ്റ്റ് ഉപയോഗിച്ച് മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചെന്നാണ് പരാതി.
കേസിൽ 13 വർഷത്തിനുശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനിടെ പല രേഖയും കാണാതായി. ഇതിന്റെ പകർപ്പുകളാണ് പിന്നീട് കോടതിയിൽ ഉപയോഗിച്ചത്. ഇതിനിടെ പരാതിക്കാരനായ പ്രിൻസിപ്പൽ മരിച്ചു.