ന്യൂഡൽഹി: ടി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ തുടരുമ്പോൾ ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിൽ സുഗമമായ തുടക്കം ലഭിച്ച ഇന്ത്യ ബുധനാഴ്ച നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും സന്നാഹ മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടും. ഓസ്ട്രേലിയക്കെതിരെ ഇറങ്ങുന്നതിന് മുന്നോടിയായി ബാറ്റിങ് ഓർഡറിൽ അന്തിമ തീരുമാനമെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യ.
ഞായറാഴ്ച പാകിസ്താനെ നേരിട്ട് കൊണ്ടാണ് ലോകകപ്പിൽ ഇന്ത്യയുടെ സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുന്നത്. ടി20 കാപ്റ്റനെന്ന നിലക്ക് വിരാട് കോഹ്ലിയുടെ അവസാന ടൂർണമെന്റാണിത്.
ലോകകപ്പിൽ കെഎൽ രാഹുലും രോഹിത് ശർമ്മയും ബാറ്റിംഗ് ഓപ്പൺ ചെയ്യുമെന്നും താൻ മൂന്നാം സ്ഥാനത്ത് ഇറങ്ങുമെന്നും തിങ്കളാഴ്ചത്തെ ആദ്യ സന്നാഹ മത്സരത്തിന് മുൻപ് കാപ്റ്റൻ വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു. ഇതിനാൽ ബാറ്റിങ് ഓർഡറിലെ ആദ്യ മൂന്ന് സ്ഥാനങ്ങൾ സംബന്ധിച്ച് ഇതിനകം വ്യക്തത കൈവന്നിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ നേടിയത്. മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി 70 റൺസ് നേടുകയും പരിക്കേറ്റ് പുറത്തുപോവുകയും ചെയ്ത യുവ താരം ഇഷാൻ കിഷന് പ്ലേയിംഗ് ഇലവനിൽ ഇടം നേടാനുള്ള സാധ്യത വർധിച്ചിട്ടുണ്ട്.
മത്സരത്തിൽ അവസാന ഓവറുകളിൽ പുറത്താകാതെ 29 റൺസ് നേടിയ റിഷഭ് പന്ത് പ്ലേയിങ് ഇലവനിലെത്താനുള്ള സാധ്യതയിൽ സൂര്യകുമാർ യാദവിനും മുന്നിലാണ്.
രോഹിത് ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്തിരുന്നില്ല. ബുധനാഴ്ച ഓസീസിനെതിരെ രോഹിത് ഓപ്പൺ ചെയ്യുമെന്ന് കരുതപ്പെടുന്നു.
Also Read: T20: ധോണിയുടെ സാന്നിധ്യം ഗുണം ചെയ്യുക ഇങ്ങനെ; രാഹുൽ പറയുന്നു
ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ സംബന്ധിച്ച് ചർച്ചകൾ തുടരുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അവസാന ഓവറുകളിലെ കുറച്ച് സമയം കുഴപ്പമില്ലാതെ കൈകാര്യം ചെയ്യാൻ പാണ്ഡ്യക്ക് കഴിഞ്ഞു. 10 പന്തിൽനിന്ന് പുറത്താകാതെ 12 റൺസാണ് പാണ്ഡ്യ നേടിയത്.
പാണ്ഡ്യ പന്തെറിയാത്തതിനാൽ, ഇന്ത്യൻ അദ്ദേഹത്തെ ഒരു ബാറ്റ്സ്മാൻ മാത്രമായി ഇറക്കുമോ എന്ന് അറിയേണ്ടതുണ്ട്.
പാണ്ഡ്യ ബൗളിങ്ങിനിറങ്ങിയിട്ടില്ലെങ്കിൽ ആറാം ബൗളർ എന്ന സാധ്യത ഇന്ത്യക്ക് നഷ്ടമാവും. ബൗളർമാരിലൊരാൾക്ക് വിശ്രമം അനുവദിക്കുമ്പോൾ പകരക്കാരനില്ലാത്തത് ബാധിക്കും.
തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരെ ഭുവനേശ്വർ കുമാർ നാല് ഓവർ എറിഞ്ഞ് 54 റൺസ് വഴങ്ങിയിരുന്നു. ജസ്പ്രീത് ബുംറ മികച്ച പ്രകടനമായിരുന്നു. ഒരു വിക്കറ്റ് വീഴ്ത്തിയ ബുംറ നാല് ഓവറിൽ 26 റൺസ് മാത്രമാണ് വഴങ്ങിയത്.
Also Read: T20 WC: തയാറെടുപ്പിന്റെ ആവശ്യമില്ല; ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് ശാസ്ത്രി
മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും 40 റൺസ് വിട്ടുകൊടുത്തു. രാഹുൽ ചഹറിന്റെ നാല് ഓവറിൽ ഒരു വിക്കറ്റ് വീണെങ്കിലും 43 റൺസ് ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ നേടി. അശ്വിൻ വിക്കറ്റെടുത്തിട്ടില്ലെങ്കിലും നാല് ഓവറി 23 റൺസ് മാത്രം വഴങ്ങി.
പ്രധാന മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, ബുധനാഴ്ചത്തെ സന്നാഹ മത്സരത്തിൽ രവീന്ദ്ര ജഡേജ, ശർദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി എന്നിവരുടെ പ്രകടനം ഇന്ത്യ പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമീപകാല ഫോം നോക്കിയാൽ, 2019 ഏകദിന ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയയ്ക്കെതിരായ ഹോം പരമ്പര 2-0 ന് തോറ്റതിനുശേഷം, തുടർച്ചയായി എട്ട് പരമ്പരകളിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നില്ല.
The post T20 WC: രണ്ടാം സന്നാഹ മത്സരത്തോടൊപ്പം ബാറ്റിങ് ഓർഡറിൽ അന്തിമ തീരുമാനമെടുക്കാനൊരുങ്ങി ഇന്ത്യ appeared first on Indian Express Malayalam.