കോട്ടയം > കോട്ടയം ജില്ലയിലെ 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള സുരക്ഷാപ്രവര്‍ത്തനങ്ങള്‍ ഈ മേഖലകളില്‍ നടക്കുകയാണ്. കൂടുതല്‍ പ്രദേശങ്ങള്‍ തീക്കോയി, കൂട്ടിക്കല്‍, തലനാട് വില്ലേജുകളിലാണ്.
മണ്ണിടിച്ചില്‍ മേഖലകള്‍
തീക്കോയി വില്ലേജ്
മംഗളഗിരി വ്രിപഞ്ഞിക്കാ റോഡ് വാര്‍ഡ് നാല്, മുപ്പത്തേക്കര്‍ റോഡ് വാര്‍ഡ് നാല്, തടിക്കല്‍ നിരപ്പ് വാര്‍ഡ് 4, വെളിക്കുളം വാര്‍ഡ് ഏഴ്, വെളികുളം എട്ടാം മൈല്‍ കോളനി വാര്‍ഡ് ആറ്, കരിക്കാട് മിഷ്യന്‍കര വാര്‍ഡ് ആറ്, മലമേല്‍ വാര്‍ഡ് 8, മംഗളഗിരി മാര്‍മല അരുവി റോഡ് വാര്‍ഡ് 4.
തലനാട് വില്ലേജ്
കിഴക്കേകര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ചോനമല- അടുക്കം റോഡ് വാര്‍ഡ് 3, ചോനമല ഇല്ലിക്കല്‍ റോഡ് വാര്‍ഡ് 3, ചാമപ്പാറ (അടുക്കം) വാര്‍ഡ് 5, അട്ടിക്കുളം വാര്‍ഡ് 8, ഞാലംപുഴ-അട്ടിക്കുളം വാര്‍ഡ് 8, വാര്‍ഡ് 9 മുതുകാട്ടില്‍,
മൂന്നിലവ് വില്ലേജ്
മരമാറ്റം കോളനി വാര്‍ഡ് 9, കൂട്ടക്കല്ല്.
കൂട്ടിക്കല്‍ വില്ലേജ്
കൊടുങ്ങ ടോപ്, ഞാറയ്ക്കാട്, പ്ലാപ്പള്ളി, പ്ലാപ്പള്ളി ടോപ് 106 നം. അങ്കണവാടി, മേലേത്തടം- വല്യേന്ത ടോപ്, മേലേത്തടം – മൂന്ന് സ്ഥലങ്ങള്‍, കൊടുങ്ങ,കുന്നട കൊടുങ്ങ ടോപ്, വല്യേന്ത, കോലാഹലമേട്.
പൂഞ്ഞാര്‍ തെക്കേക്കര വില്ലേജ്
ചോലത്തടം, ചട്ടമ്പി ഹില്‍.
പൂഞ്ഞാര്‍ നടുഭാഗം വില്ലേജ്
അടിവാരം ടോപ്പ്, മാടാടി കുളത്തിങ്കല്‍ ടോപ്പ്.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ ഒക്ടോബര്‍ 20, 21 തീയതികളില്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.