വിതുര: കല്ലാർ നക്ഷത്ര വനത്തിലെ പുഴയിൽ ആനയുടെ മൃതദേഹം കണ്ടെത്തി. മംഗലം കരിക്കകം എന്ന സ്ഥലത്ത്, കല്ലാറിൽ നിന്ന് മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന കാനന പാതയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. മൂന്നു വയസ് പ്രായമുള്ള കുട്ടിയാനയാണ് ഇത്.
പുഴയിൽ മീൻ പിടിക്കാൻ വന്ന കുട്ടികൾ രാവിലെ 11 മണിയോടെയാണ് ജഡം കണ്ടത്. തുടർന്ന് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ജഡത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുള്ളതായാണ്നിഗമനം. മഴവെള്ളത്തിൽ ഒലിച്ച് വന്നതാണെന്നാണ് കരുതുന്നത്. ഈ പ്രദേശത്ത് മൂന്നു ദിവസമായി നല്ല മഴയും പുഴയിൽ നല്ല ഒഴുക്കും ഉണ്ടായിരുന്നു.
മഴ കുറഞ്ഞതോടെ പുഴയിലെ ജലനിരപ്പ് കുറഞ്ഞത് കൊണ്ടാണ് കുട്ടിയാനയെ കണ്ടത്. ഡോക്ടർ വന്നാൽ മാത്രമേ എങ്ങനെയാണ് ചെരിഞ്ഞത് എന്നത് വ്യക്തമാകുകയുള്ളു.
Content Highlights: elephant dead body was found in the river in Kallar Nakshathra Forest