അത്തോളി: മകളുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ അച്ഛനും മരിച്ചു. കോഴിക്കോട് അത്തോളിയിലാണ് സംഭവം. ചോനോം കുന്നത്ത് ജിംനയുടെ(36) സംസ്കാര ചടങ്ങുനടക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് ഇന്ന് അച്ഛനും മരിച്ചത്.ജിംന ഇന്നലെ രാവിലെവീട്ടിൽകുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
കാരക്കുന്നത്ത് ഫാർമേഴ്സ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായിരുന്നു ജിംന. ജിംനയുടെ ശവസംസ്കാര ചടങ്ങ് അത്തോളിയിലെ വീട്ടുവളപ്പിൽ നടക്കുന്നതിനിടെയാണ് അച്ഛൻ ചേനാംകുന്നത്ത് രാജൻ(68)കുഴഞ്ഞുവീണ് മരിച്ചത്. ഇരുവരുടെയും സംസ്കാരം നടത്തി.
ചന്ദ്രികയാണ് രാജന്റെ ഭാര്യ. മക്കൾ: ജസ്ന, ജിംജിത്ത് (ദുബായ്). പുന്നശ്ശേരി ചാത്തങ്കേരി ജോഷിലാൽ ആണ് ജിംനയുടെ ഭർത്താവ്.