MyGov, അല്ലെങ്കിൽ Medicare Express ആപ്പ് വഴി അവരുടെ Medicare അക്കൗണ്ട് ഉപയോഗിച്ച് അപേക്ഷകർക്ക് സൗജന്യ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് ലഭ്യമാക്കും.
ഓസ്‌ട്രേലിയൻ രോഗപ്രതിരോധ രജിസ്റ്ററിൽ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിട്ടുള്ള ഓസ്‌ട്രേലിയക്കാർക്കും, ഓസ്‌ട്രേലിയൻ വിസ ഉടമകൾക്കും ഈ സർട്ടിഫിക്കറ്റ് ലഭ്യമാകുമെന്ന് സർക്കാർ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അത് “സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും യാത്ര ചെയ്യാനുള്ള ഒരു വ്യക്തിയുടെ കഴിവ് വർദ്ധിപ്പിക്കും,” പ്രസ്താവനയിൽ പറയുന്നു.
നിങ്ങളുടെ വാക്സിനേഷൻ നില പരിശോധിക്കാൻ അതിർത്തി അധികാരികൾക്ക് സ്കാൻ ചെയ്യാവുന്നതും, ഡിജിറ്റൽ അല്ലെങ്കിൽ അച്ചടിച്ച രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതുമായ ഒരു ക്യുആർ കോഡ് ഈ സർട്ടിഫിക്കറ്റിൽ ഉണ്ട്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) ട്രാവൽ പാസ് പോലുള്ള COVID-19 ട്രാവൽ ആപ്പുകളുമായി ഇത് പൊരുത്തപ്പെടുന്നു.
ഈ സർട്ടിഫിക്കറ്റ് ഓസ്ട്രേലിയയിൽ നിന്ന് പുറത്തുപോകുന്നതിനും, ഓസ്ട്രേലിയയുടെ കോവിഡ് -19 പ്രതികരണം മാറ്റുന്നതിനുള്ള ദേശീയ പദ്ധതിക്ക് അനുസൃതമായി അന്തർദേശീയമായി സഞ്ചരിക്കുന്നതിനും, പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച ഓസ്ട്രേലിയക്കാരെ പ്രാപ്തരാക്കും. പ്രതിരോധ കുത്തിവയ്പ്പിന്റെ ദൃശ്യമായ ഡിജിറ്റൽ സീൽ സാങ്കേതികവിദ്യ ലോകത്ത് അന്താരഷ്ട്ര തലത്തിൽ ഈ സർട്ടിഫിക്കറ്റ് മുൻപന്തിയിലാണെന്നും, ഓസ്ട്രേലിയൻ പാസ്പോർട്ട് പോലെ സുരക്ഷിതമാണെന്നും മന്ത്രിമാർ പറഞ്ഞു.
“അന്താരാഷ്ട്ര മെഡിക്കൽ സർട്ടിഫിക്കറ്റ്, അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ വ്യക്തമാക്കിയ പുതിയ ആഗോള മാനദണ്ഡം പാലിക്കുകയും, ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നു. വാക്സിനേഷന്റെ ഈ ‘അന്താരാഷ്ട്ര തെളിവ്’ സമാരംഭിക്കുന്നത് ഓസ്ട്രേലിയയുടെ അന്താരാഷ്ട്ര അതിർത്തികൾ സുരക്ഷിതമായി വീണ്ടും തുറക്കുന്നതിനും, ഈ രാജ്യത്തിൻറെ കോവിഡ് -19 സാമ്പത്തിക വീണ്ടെടുപ്പിനെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പുമാണ്. ആയതിനാൽ, MyGov, അല്ലെങ്കിൽ Medicare Express ആപ്പ് വഴി അവരുടെ Medicare അക്കൗണ്ട് ഉപയോഗിച്ച് അപേക്ഷകർക്ക് സൗജന്യ അന്താരാഷ്ട്ര സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ടെന്ന് സംയുക്ത പ്രസ്‌താവനയിൽ രേഖപ്പെടുത്തി.
വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് സമീപ ഭാവിയിൽ സംസ്ഥാന നിവാസികൾക്ക് അന്താരാഷ്ട്ര യാത്ര എങ്ങനെയായിരിക്കുമെന്നുള്ള ഒരു കാഴ്ചപ്പാട് വിഭാവനം ചെയ്തതിങ്ങനെയാണ്. “ഹോട്ടൽ ക്വാറന്റൈൻ ഒരു പഴയ കാര്യമായിരിക്കും. പൂർണ്ണമായും വാക്സിനേഷൻ ചെയ്ത യാത്രക്കാർക്ക് പകരം വീട്ടിൽ ഒറ്റപ്പെടൽ ( ക്വാറന്റൈൻ) പൂർത്തിയാക്കാൻ അനുവദിക്കും. ഇരട്ട ഡോസ് കുത്തിവയ്പ്പ് നടത്തിയ യാത്രക്കാർക്കുള്ള ഹോം ക്വാറന്റൈൻ കാലാവധി 14 ദിവസത്തിൽ താഴെയായിരിക്കുമെന്ന് പ്രീമിയർ പറഞ്ഞു.
എൻഎസ്‌ഡബ്ല്യുയിൽ പ്രവേശിക്കുന്ന ആളുകൾക്ക് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും പരീക്ഷിക്കുകയും ചെയ്താൽ ഹോട്ടൽ, ഹോം ക്വാറന്റൈൻ ആവശ്യമില്ലെന്ന് വെള്ളിയാഴ്ച എൻഎസ്‌ഡബ്ല്യു പ്രഖ്യാപിച്ചതിന് ശേഷമാണ് പ്രീമിയർ ഡാനിയൽ ആൻഡ്രൂസിന്റെ പ്രഖ്യാപനം വരുന്നത്.
ഭാവിയിൽ എപ്പോഴെങ്കിലും വിക്ടോറിയ, NSW നയം സ്വീകരിക്കുമെന്ന് ആൻഡ്രൂസ് സൂചന നൽകി.വാക്സിനേഷൻ നിരക്ക് കുതിച്ചുയരുന്നതിനാൽ മെൽബണിലെ ലോക്ക്ഡൗൺ വെള്ളിയാഴ്ച നീക്കുമെന്ന് പ്രീമിയർ ആൻഡ്രൂസ് വെളിപ്പെടുത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര യാത്രയെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങൾ വന്നത്.
“വിക്ടോറിയക്കാർ റെക്കോർഡ് സമയത്തും റെക്കോർഡ് നമ്പറുകളിലും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് വളരെ അത്ഭുതകരമായ ഒരു ജോലി ചെയ്തു തീർത്ത അനുഭൂതിയാണ്. അതിന്റെ ഗുണങ്ങൾ ഇവിടത്തെ പൗരന്മാർക്ക് നൽകാൻ ഞങ്ങൾ ബാദ്ധ്യസ്‌ഥരും” അദ്ദേഹം പറഞ്ഞു.
നവംബർ 1 മുതൽ ഓസ്ട്രേലിയൻ പൗരന്മാർക്കും താമസക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സിഡ്നി എയർപോർട്ട് വഴി ഓസ്ട്രേലിയയിൽ പ്രവേശിക്കാൻ അനുവദിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നേരത്തെ പറഞ്ഞിരുന്നു.
ഓസ്‌ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ — Follow this link to join Oz Malayalam WhatsApp group :
ht