പാലക്കാട്: കോയമ്പത്തൂരിലേക്കുള്ള എളുപ്പവഴിയെന്ന നിലയിലാണ് ഗൂഗിൾ മാപ്പിലെ നിർദേശമനുസരിച്ച് കൺടെയ്നറുകൾ കൊണ്ടുപോകാനുള്ളകൂറ്റൻ ട്രക്കുകൾഅട്ടപ്പാടി ചുരം വഴി യാത്ര തുടർന്നത്. എട്ടാം വളവ് വരെ വാഹനങ്ങൾ എത്തി. ഏഴാംമൈലിൽ ഒരു ട്രക്ക് കുടുങ്ങി. രണ്ടാമത്തെ ട്രക്ക് എട്ടാം മൈലിൽ മറിയുകയും ചെയ്തു. ഇതോടെ പ്രദേശത്ത് ഒരു സൈക്കിൾ പോലും കടന്ന് പോകാത്ത തരത്തിൽ ഗതാഗതം സ്തംഭിച്ചു.
16 ടയറുകളുള്ള രണ്ട് ട്രക്കുകളാണ് അട്ടപ്പാടി ചുരത്തിൽ കുടുങ്ങിയത്. ക്രെയിൻ ഉപയോഗിച്ചാണ്ഇവ നീക്കം ചെയ്തത്. വ്യാഴാഴ്ചപുലർച്ചെ മൂന്നര മണിയോടെയാണ് ട്രക്കുകൾ ചുരത്തിൽ കുടുങ്ങിയത്. ഇതുവഴിയുള്ള യാത്ര പൂർണമായി തടസ്സപ്പെട്ട സാഹചര്യത്തിൽ അത്യാവശ്യ യാത്രകൾ ആനക്കട്ടി വഴിയാക്കാൻ നിർദേശമുണ്ട്.
ദൂരം കുറയുമെന്ന കാരണത്താലാണ് വലിയ വാഹനങ്ങൾ പലപ്പോഴും ചുരം വഴിയുള്ള മാർഗം തിരഞ്ഞെടുക്കുന്നത്. എന്നാൽ ഇത്തരം വാഹനങ്ങൾ കടന്നുപോകുന്നതിന് അസൗകര്യമുണ്ടെന്ന ബോർഡുകൾ സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പോലീസുംഅഗ്നിശമന സേനയുംഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് കണ്ടെയ്നറുകൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
Content Highlights: Containers got stuck in attapadi and traffic blocked