എല്ലാ ജില്ലകളിലും വനിതാ കമ്മീഷൻ വിവാഹപൂര്‍വ കൗൺസിലിങ് നടത്തുന്നുണ്ടെന്നും എന്നാൽ അത് നിര്‍ബന്ധമാക്കണമെന്ന അഭിപ്രായമുണ്ടെന്നും അഡ്വ. സതീദേവി പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സെക്സ് എജ്യൂക്കേഷൻ നിര്‍ബന്ധമാക്കണമെന്ന അഭിപ്രായത്തെ പുതുതലമുറ സ്വാഗതം ചെയ്തു. എന്നാൽ മലയാളിയുടെ സദാചാരബോധം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
“സെക്സ് എജ്യൂക്കേഷൻ എന്നു പറഞ്ഞാൽ നെറ്റി ചുളിക്കുന്ന അവസ്ഥ കേരളത്തിലുണ്ട്. മലയാളിയുടെ സദാചാരബോധം എത്രത്തോളം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നു വ്യക്തമാക്കുന്നതാണ് ഇത്. ട്രോളുകളൊക്കെ വരുന്നുണ്ട്. പക്ഷെ യങ്ങർ ജനറേഷൻ ഇതിനെ സ്വാഗതം ചെയ്യുന്ന കാഴ്ചയാണ്.” പി സതീദേവി വാർത്താ ചാനലിനോടു പറഞ്ഞു.
Also Read:
ഉത്ര വധക്കേസിൽ അതിവേഗത്തിൽ നീതി നടപ്പാകാൻ കാരണം ഇത് സംഭവിച്ചത് കേരളത്തിലായതു കൊണ്ടാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വാര്‍ത്താ ചാനലിനോടു പറഞ്ഞു. ഉത്ര വധക്കേസിൽ കുറ്റവാളിയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ കാരണം ശാസ്ത്രീയമായ അന്വേഷണം നടത്തിയതു കൊണ്ടാണെന്ന് അവര്‍ പറഞ്ഞു. ലിംഗനീതിയും സ്ത്രീസുരക്ഷയും ഉറപ്പു വരുത്തണമെന്നും സ്ത്രീപക്ഷ കേരളം സൃഷ്ടിക്കാനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു. നിലവിലുള്ള നിയമസംവിധാനങ്ങളെ ഭയപ്പാടില്ലാതെ സമീപിക്കാൻ എല്ലാവര്‍ക്കും കഴിയണമെന്ന് അവര്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായാലും ഇതിനെതിരെ പ്രതികരിക്കാൻ ജനങ്ങള്‍ തന്നെ സ്വമേധയാ മുന്നോട്ടു വരുന്ന സാഹചര്യമുണ്ടെന്നും അവര്‍ പറഞ്ഞു.
Also Read:
പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റു മണിക്കൂറുകള്‍ക്കുള്ളിലാണ് പാലായിൽ ക്യാംപസിനുള്ളിൽ വിദ്യാര്‍ഥിനിയെ സഹപാഠി ആസൂത്രിതമായി കൊല ചെയ്ത സംഭവം ഉണ്ടായത്. സഹപാഠികള്‍ തമ്മിലുള്ള സൗഹൃദം എന്തായിരിക്കണം എന്ന കാര്യത്തിൽ ചെറുപ്പക്കാര്‍ക്ക് ധാരണയില്ലാതായി പോകുന്നുണ്ടോ എന്നു അവര്‍ ആശങ്ക പ്രകടിപ്പിച്ചു.
കേരളത്തിൽ പെൺകുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിൽ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷൻ മുൻപ് പ്രതികരിച്ചിരുന്നു. കോളേജുകളിൽ കുട്ടികള്‍ക്ക് കൗൺസിലിങ് നല്‍കുമെന്നും അവര്‍ പറഞ്ഞു. ഒരു വിഭാഗം ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ പരിഹാസവുമായി രംഗത്തെത്തിയതോടെ വിഷയം വലിയ ചര്‍ച്ചയാകുകയായിരുന്നു. അതേസമയം, സ്കൂളുകളിൽ ലിംഗാവബോധ ക്ലാസുകൾ വേണമെന്ന വനിതാ കമ്മീഷൻ ശുപാർശയെ അനുകൂലിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമും രംഗത്തെത്തിയിട്ടുണ്ട്. വനിതാ കമ്മീഷൻ്റെ ചരിത്രപരമായ നിർദേശത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വലിയ പിന്തുണയും ലഭിക്കുന്നുണ്ട്.