കേസിൽ വിചാരണ നേരിടണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. നവംബര്‍ 22ന് പ്രതികളെല്ലാം കോടതിയിൽ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശം. അന്ന് കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിക്കും.
Also Read :
സഭയിൽ പ്രതിഷേധ പ്രകടനം മാത്രമാണ് നടത്തിയത് എന്നാണ് പ്രതികള്‍ വിടുതൽ ഹര്‍ജിയിൽ നടത്തിയിരുന്നുവെന്നാണ് പ്രധാനവാദം. നിയമസഭയിലെ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് നൽകിയ ദൃശ്യങ്ങള്‍ കൃത്രിമമാണെന്നും ഇത് പരിഗണിക്കരുതെന്നുമാണ് പ്രതികള്‍ ഹര്‍ജിയിൽ ആവശ്യപ്പെട്ടത്.
എന്നാൽ, ഈ വാദം തള്ളിയ കോടതി ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കാമെന്നും കണ്ടെത്തി. അതേസമയം, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ നശിപ്പിക്കാൻ ഒരു എംഎൽഎക്കും അധികാരമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകൻ വാദിച്ചു.
മന്ത്രി വി ശിവൻകുട്ടി മുൻമന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ മുൻ എം എൽ എമാരായ കെ കുഞ്ഞമ്മദ്, സി കെ സദാശിവൻ, കെ അജിത് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. വിടുതൽ ഹര്‍ജി തള്ളിയതോടെ ഇനി വിചാരണ നടപടികളുമായി കോടതി മുന്നോട്ട് പോകും.
Also Read :
2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. അന്ന് ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് അത് തടയുന്നതിന് ആക്രമണം നടത്തുകയും 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തുകയുമായിരുന്നു. ഹർജി തള്ളിയതോടെ മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.