കൊല്ലം > ഉത്രവധക്കേസിലെ ശിക്ഷാവിധിയില് മകള്ക്ക് നീതി കിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ മണിമേഖല. പ്രതിയായ ഭര്ത്താവ് സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് സമൂഹത്തില് ഇത്തരം കുറ്റവാളികളെ സൃഷ്ടിക്കുന്നത്. വിധിയിന്മേല് അപ്പീല് നല്കുമെന്നും മണിമേഖല പറഞ്ഞു. സൂരജിന് ഇരട്ട ജീവപര്യന്തം തടവാണ് കൊല്ലം ആറാം അഡീഷണല് സെഷന്സ് കോടതി ജഡ്ജി എം മനോജാണു ശിക്ഷ വിധിച്ചത്.
സൂരജിന് വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടത്. അപൂര്വങ്ങളില് അപൂര്വമായ പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. എന്നാല് പ്രതിയുടെ പ്രായവും ക്രിമിനല് പശ്ചാത്തലമില്ലാത്തതും കണക്കിലെടുത്ത് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയാണെന്ന് കോടതി പറഞ്ഞു.
കൊലക്കുറ്റത്തിനും വധശ്രമത്തിനും സൂരജിന് ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. വിഷവസ്തു ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് 10 വര്ഷം തടവും തെളിവ് നശിപ്പിച്ചതിന് 7 വര്ഷം തടവും അനുഭവിക്കണം. ഈ 17 വര്ഷത്തിനുശേഷമാണ് ഇരട്ട ജീവപര്യന്തവും അനുഭവിക്കേണ്ടത്.