തിരുവനന്തപുരം
എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലെ ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന കമീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് 16ന് വൈകിട്ട് അഞ്ചിനകം ഒടുക്കണം.
വിദ്യാർഥികൾ കോളേജിലെത്തി പ്രവേശനം നേടേണ്ടതില്ല. സർവകലാശാല അഫിലിയേഷൻ ലഭിക്കാത്ത മൂന്ന് ഫാർമസി കോളേജിലേക്കും ഒരു ആർകിടെക്ചർ കോളേജിലേക്കും അലോട്ട്മെന്റ് നടത്തിയിട്ടില്ല.
രണ്ടാം അലോട്ട്മെന്റ് നടപടികളും ആരംഭിച്ചു. ഇതിനായി ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് ഫീസ് അടച്ചവരും ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവരും എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ നിർബന്ധമായും ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഹയർ ഓ പ്ഷൻ പുനഃക്രമീകരണം ആവശ്യമില്ലാത്തവ റദ്ദാക്കൽ, പുതുതായി ഉൾപ്പെടുത്തിയ കോളേജ്, കോഴ്സ് എന്നിവയിലേക്ക് ഓപ്ഷൻ നൽകാനുള്ള സൗകര്യം എന്നിവ 17ന് പകൽ രണ്ടുവരെ. വിവരങ്ങൾക്ക്: 0471- 2525300.