കൊല്ലം
അഞ്ചൽ ഏറത്തെ ഉത്ര (25)യെ മൂർഖനെക്കൊണ്ടു കടിപ്പിച്ചുകൊന്ന കേസിൽ കോടതി ബുധനാഴ്ച ശിക്ഷ വിധിക്കും. ഉത്രയുടെ ഭർത്താവ് അടൂർ പറ-ക്കോട്- കാരം-കോട്- ശ്രീസൂര്യയിൽ സൂരജ്- എസ് കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു. പണത്തിനായുള്ള ആർത്തിയിൽ ഭാര്യയെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷനും ഉത്രയുടെ കുടുംബവും.
നിയമവും പൊതുസമൂഹവും പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം അപൂര്വങ്ങളിൽ അപൂർവമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചാൽ പ്രതിക്ക് വധശിക്ഷ ലഭിച്ചേക്കും. സൂരജിനെതിരെ ചുമത്തിയ കൊലപാതകം (വകുപ്പ് 302), കൊലപാതകശ്രമം (307), വിഷം നൽകി പരിക്കേൽപ്പിക്കുക (328), തെളിവുകൾ നശിപ്പിക്കുക (201)എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.
മാപ്പുസാക്ഷിയായ പാമ്പുപിടിത്തക്കാരൻ ചാവരുകാവ് സുരേഷിന്റെ മോചനം സംബന്ധിച്ചും കോടതി വിധി പറയും. ഏറം വെള്ളാ-ശ്ശേ-രിൽ (വിഷു) വി വി-ജ-യ-സേ-ന-ന്റെയും മ-ണി-മേ-ഖ-ല-യു-ടെയും മക-ളായ ഉത്രയെ 2020 മെയ് ഏഴിനു രാവിലെയാണ് ഏറത്തെ വീട്ടിൽ പാമ്പുകടിയേറ്റ് മരിച്ചനിലയിൽ കണ്ടത്.