തിരുവനന്തപുരം
സംസ്ഥാനത്തെ 2000 പൊതുവിദ്യാലയം എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ചേർന്ന് ശുചീകരിക്കും. 23നും 24നുമാണ് ശുചീകരണം. വിദ്യാലയങ്ങൾക്ക് ആവശ്യമായ തെർമൽ സ്കാനർ, മാസ്ക്, സാനിറ്റസർ, ഹാൻഡ് വാഷ് എന്നിവയും സംഭാവനചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും, സ്കൂൾ പിടിഎ എന്നിവ നടത്തുന്ന പ്രവർത്തനങ്ങളിലും ജീവനക്കാരും അധ്യാപകരും പങ്കാളികളാകും. ഹെൽപ് ഡെസ്ക് സംവിധാനവും എഫ്എസ്സിടിഒ ഒരുക്കും. വിദ്യാലയ ശുചീകരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം 23ന് തിരുവനന്തപുരം കരമന ഗവ. എച്ച്എസ്എസിൽ(ഗേൾസ്) പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.
ശുചീകരണത്തിൽ മുഴുവൻ ജീവനക്കാരും അധ്യാപകരും പങ്കാളികളാകണമെന്ന് പ്രസിഡന്റ് എൻ ടി ശിവരാജനും ജനറൽ സെക്രട്ടറി എം എ അജിത് കുമാറും അഭ്യർഥിച്ചു.