ന്യൂയോര്ക്ക്
പാത്രങ്ങൾ, ഷാമ്പൂ, സൗന്ദര്യ വര്ധക വസ്തുക്കള്, സുഗന്ധദ്രവ്യങ്ങള്‍, കളിപ്പാട്ടങ്ങൾ തുടങ്ങിയ നൂറുകണക്കിന് ഉപഭോക്തൃ ഉൽപ്പന്നങ്ങളിൽ കാണപ്പെടുന്ന ഫാലേറ്റ് എന്ന കൃത്രിമ രാസവസ്തുക്കൾ അമേരിക്കയിൽ പ്രതിവർഷം 91,000 മുതൽ 1,07,000 വരെ ആളുകളില് അകാലമരണത്തിന് കാരണമാകുന്നതായി പഠനം. 55 മുതൽ 64 വരെ പ്രായമുള്ള ആളുകളിലാണ് ഫാലേറ്റ് കൂടുതലായും മരണം വിതക്കുന്നതെന്ന് എന്വയോണ്മെന്റല് പൊലൂഷൻ എന്ന മാസികയില് പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടി.
ഉയർന്ന അളവില് ഫാലേറ്റുകള് ഉള്ളിലെത്തുന്നവരില് ഹൃദയസംബന്ധമായ അസുഖം ഉള്പ്പെടെയുള്ള കാരണങ്ങളാല് മരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ലോഷനുകളും സോപ്പുപൊടികളും മറ്റും വാങ്ങുമ്പോള് കൃത്രിമമണം ചേര്ക്കാത്തവ വാങ്ങുക, ഭക്ഷണം സൂക്ഷിക്കാന് ഗ്ലാസ്, സ്റ്റീല്, സെറാമിക്, തടി പാത്രങ്ങള് ഉപയോഗിക്കുക, സംസ്കരിച്ച് പെട്ടിയില് അടച്ചുവരുന്ന പഴച്ചാറുകളും പച്ചക്കറികളും മറ്റും ഒഴിവാക്കുക എന്നിവയാണ് ഇത്തരം കൃത്രിമരാസസംയുക്തങ്ങളില് നിന്നും രക്ഷനേടാനുള്ള മാര്ഗമമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.