ന്യൂഡൽഹി > കൽക്കരിക്ഷാമത്തെതുടർന്നുള്ള വൈദ്യുതിപ്രതിസന്ധി രാജ്യത്ത് മാറ്റമില്ലാതെ തുടരുന്നു. പഞ്ചാബ് അടക്കം പല സംസ്ഥാനത്തും ലോഡ്ഷെഡിങ്ങും അപ്രഖ്യാപിത പവർകട്ടും തുടരുന്നു. അതേസമയം, കൽക്കരി ഉൽപ്പാദനം വർധിച്ചതായും കേന്ദ്രം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൽക്കരിമന്ത്രി ആർ കെ സിങ്ങുമായും ഊർജമന്ത്രി പ്രഹ്ലാദ് ജോഷിയുമായും കൂടിക്കാഴ്ച നടത്തി.
രാജ്യത്തെ 135 താപനിലയത്തിൽ പകുതിയിലും മൂന്നു ദിവസത്തേക്കുള്ള കൽക്കരിശേഖരംമാത്രം. ഡൽഹിയിലെ വൈദ്യുതിവിതരണ കമ്പനികൾക്ക് പരമാവധി വൈദ്യുതി നൽകാൻ എൻടിപിസിക്കും ദാമോദർവാലി കോർപറേഷനും ഊർജമന്ത്രാലയം നിർദേശം നൽകി. പൂജ ദിവസങ്ങൾ മുൻനിർത്തിയാണ് ഇത്.
പൂജ ആഘോഷ ദിവസങ്ങളിൽ 1.5–-1.6 ദശലക്ഷം ടൺ കൽക്കരിലഭ്യത ഉറപ്പുവരുത്തണമെന്ന് കോൾ ഇന്ത്യയോട് കേന്ദ്രം നിർദേശിച്ചു. 20 മുതൽ പ്രതിദിനം 1.7 ദശലക്ഷം ടൺ കൽക്കരി ഉറപ്പുവരുത്താനും ആവശ്യപ്പെട്ടു.