ഡി വൈ എഫ് ഐ കേരള സംസ്ഥാന സെക്രട്ടറി എ എ റഹിം അഖിലേന്ത്യ അധ്യക്ഷനായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡി വൈ എഫ് ഐ അഖിലേന്ത്യ അധ്യക്ഷനായ പി എ മുഹമ്മദ് റിയാസ് രണ്ടാം പിണറായി സർക്കാരിൽ പൊതുമരാമത്ത്- ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ്. ബേപ്പൂർ നിയോജക മണ്ഡലത്തിൽ നിന്നാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്.
Also Read :
എസ് എഫ് ഐ സംസ്ഥാന വൈസ് പ്രഡിഡന്‍റ്, കേന്ദ്ര കമ്മിറ്റിഅംഗം, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്‍റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹിം വഹിച്ചിട്ടുണ്ട്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വർക്കല നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
Also Read :
2017 ലാണ് ഡി വൈ എഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റായി പി എ മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തത്. അതിനു മുമ്പ് നിലവിലെ കേരള സ്പീക്കർ എം ബി രാജേഷായിരുന്നു ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്‍റ്. മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, കെ എൻ ബാലഗോപാൽ എന്നിവരായിരുന്നു രാജേഷിന് മുമ്പ് സംഘടനയുടെ അഖിലേന്ത്യ അധ്യക്ഷ പദത്തിൽ.
എ എ റഹീമിന് പുറമെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസും ദേശീയ നേതൃത്വത്തിലേക്ക് എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. റഹിം ഡി വൈ എഫ് ഐ ദേശീയ അധ്യക്ഷനായാൽ സംസ്ഥാന നേതൃനിരയിലും മാറ്റമുണ്ടാകും.