കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read:
ഓറഞ്ച്, യെലോ അലേര്‍ട്ടുകളുടെ പ്രഖ്യാപനം ഇങ്ങനെ-
ഓറഞ്ച് അലേർട്ട്
ചൊവ്വ (12.10.2021): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ബുധൻ (13.10.2021): ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
വ്യാഴം (14.10.2021): ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം
വെള്ളി (15.10.2021): പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
യെല്ലോ അലെര്‍ട്ട്
ചൊവ്വ (12.10.2021): തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
ബുധൻ (13.10.2021): കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
വ്യാഴം (14.10.2021): പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
വെള്ളി (15.10.2021): എറണാകുളം, ഇടുക്കി, കണ്ണൂര്‍
വിവിധ സ്ഥലങ്ങളിൽ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ, നദീ തീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങൾ, മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
കേരളം, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കൻ ബംഗാൾ ഉൾക്കടൽ, കന്യകുമാരി, മാലിദ്വീപ് തീരങ്ങളിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറിൽ 40-50 കിമി വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചനം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും മണിക്കൂറിൽ 40-50 കി മി വേഗതയിൽ കാറ്റ് വീശിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.