തിരുവനന്തപുരം > മോൻസൻ മാവുങ്കലിന്റെ കൈവശമുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സര്ക്കാര് അതുപയോഗിച്ച് പ്രചരണം നടത്തിയിട്ടില്ല. ചെമ്പോല യഥാർത്ഥമെന്ന് സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യാജ ചികില്സ നല്കിയ മോന്സനെതിരെ പരാതി നല്കുമെന്ന കെ സുധാകരന്റെ പ്രസ്താവന ചൂണ്ടി ആരെങ്കിലും പൊലീസിന് പരാതി നല്കിയോ എന്ന പി പി ചിത്തരജ്ഞന്റെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു മുഖ്യമന്ത്രി. വ്യാജ ചികിത്സയുടെ പേരിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേസില് അന്വേഷണം ഗൗരവമായി നടക്കുകയാണ്. അന്വേഷണത്തില് ആക്ഷേപകമായ ഒരുകാര്യവും ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല. കേസന്വേഷണം നടക്കട്ട, ആദ്യമേ ഇക്കാര്യത്തില് വിധി പുറപ്പെടുവിക്കാന് നില്ക്കണ്ടെന്നും എംഎല്എമാരുടെ ചോദ്യങ്ങള്ക്കുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തുക്കള്ക്ക് സംരക്ഷണം നല്കിയത് അന്വേഷിക്കുമെന്നും തെറ്റ് കണ്ടെത്തിയാല് കര്ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.