കൊച്ചി > ബത്തേരി കോഴക്കേസിൽ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി പ്രസീത അഴീക്കോട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി കെ ജാനുവിന് കെ സുരേന്ദ്രൻ 35 ലക്ഷം കോഴ നൽകിയെന്ന് പ്രസീത ആവർത്തിച്ചു. ക്രൈംബ്രാഞ്ച് നിർദ്ദേശത്തെ തുടർന്ന് എറണാകുളം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്ദ സാംപിൾ പരിശോധിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രസീത. കെ സുരേന്ദ്രനും സ്റ്റുഡിയോയിൽ പരിശോധനയ്ക്ക് എത്തിയിരുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരിയിൽ മൂന്നരക്കോടി രൂപയോളം രൂപ എത്തി. തുക പലർക്കും വീതിച്ചു നൽകി. ഇതു സംബന്ധിച്ച് അന്വേഷിക്കണം. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണ്. ബിജെപി നേതാക്കൾ അന്വേഷണത്തെ ഭയക്കുന്നു. കേസുമായി ബന്ധപ്പെട്ടവർ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ കാണാതായത് ദുരൂഹമെന്നും പ്രസീത അഴീക്കോട് പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്ദ സാമ്പിൾ.