മാലി > ഇന്ത്യൻ ഫുട്ബോളിന്റെ യശസ്സുയർത്തി സുനിൽ ഛേത്രി. രാജ്യാന്തര ഗോളടിയിൽ സാക്ഷാൽ പെലെയ്ക്ക് ഒപ്പമെത്തി ഇന്ത്യൻ ക്യാപ്റ്റൻ ഒരിക്കൽക്കൂടി അഭിമാനമായി.
123 കളിയിൽ 77 ഗോളായി ഛേത്രിക്ക്. സാഫ് കപ്പിൽ നേപ്പാളിനെതിരെ 82–ാംമിനിറ്റിലായിരുന്നു ചരിത്രഗോൾ പിറന്നത്.
2005ലാണ് ഛേത്രി ഇന്ത്യൻകുപ്പായം അണിയുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് മുപ്പത്തേഴുകാരൻ.
കളിയിൽ ഒറ്റഗോളിന് ജയിച്ച് ഇന്ത്യ സാഫ് കപ്പിലെ ഫെെനൽ സാധ്യത നിലനിർത്തി. മൂന്നു കളിയിൽ ഒരു ജയവും രണ്ട് സമനിലയും ഉൾപ്പെടെ അഞ്ച് പോയിന്റുമായി മൂന്നാമതാണ്. ബുധനാഴ്ച മാലദ്വീപിനെതിരെ ജയം അനിവാര്യമാണ്.
ഇതിനിടെ സൗഹൃദമത്സരത്തിൽ ഇന്ത്യൻ വനിതകൾ അഞ്ച് ഗോളിന് ബഹ്റൈനെ തകർത്തു.