സാവോപോളോ > രാജ്യാന്തര ഫുട്ബോളിൽനിന്ന് അടുത്തവർഷം വിരമിക്കുമെന്ന സൂചന നൽകി ബ്രസീൽ സൂപ്പർതാരം നെയ്മർ. ‘2022 ഖത്തറിലേത് എന്റെ അവസാന ലോകകപ്പാകുമെന്ന് തോന്നുന്നു. ഫുട്ബോളിൽ തുടരാനുള്ള മാനസികക്കരുത്ത് ഉണ്ടാകുമോയെന്ന് അറിയില്ല. കുട്ടിക്കാലംമുതലുള്ള സ്വപ്നമാണ് ബ്രസീൽക്കുപ്പായത്തിൽ ലോകകപ്പ് ഉയർത്തുക എന്നത്. അതിനായി പ്രയത്നിക്കും. എനിക്കത് കഴിയുമെന്നാണ് പ്രതീക്ഷ’- സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നെയ്മർ വ്യക്തമാക്കി.