ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഒക്ടോബർ 16ന് ചേരും. പുതിയ പാർട്ടി അധ്യക്ഷനെ തീരുമാനിക്കൽ, രാഷ്ട്രീയ സാഹചര്യങ്ങൾ, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകൾ എന്നിവ യോഗത്തിൽ ചർച്ചയാവും.
പഞ്ചാബിലെ പാർട്ടിയിലുണ്ടായ പ്രതിസന്ധികളും യോഗത്തിൽ ചർച്ചയാവും. കപിൽ സിബൽ ഉൾപ്പടെയുള്ള ജി-23 നേതാക്കൾ ഉയർത്തിയ വിമർശനങ്ങളും യോഗത്തെ സ്വാധീനിക്കും.
അടുത്ത വർഷം നിയസഭ തിരഞ്ഞെടുപ്പുകൾ നടക്കുന്ന പഞ്ചാബ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പാർട്ടി പല തരത്തിലുള്ള സംഘടന പ്രതിസന്ധികൾ നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പുകൾ പടിവാതിലിലെത്തിയിട്ടും ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തത് കോൺഗ്രസ് നേതൃത്വത്തിന് തലവേദനകൾ ഉയർത്തുന്നുണ്ട്.
ലഖിംപുരിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രിയങ്കയും രാഹുലും നടത്തിയ പ്രവർത്തനങ്ങൾ ഉത്തർപ്രേദേശിൽ പാർട്ടിക്ക് ഉണർവ് നൽകിയിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയത്തിൽ നടത്തേണ്ട തുടർ സമരങ്ങളും യോഗത്തിൽ ചർച്ചയാവും.
Content Highlights: Congress Top Body To Meet On Oct 16 To Hold Talks Over New Party Chief