Also Read:
സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ലോക്കൽ കമ്മിറ്റിയാണ് അച്ചടക്ക നടപടി നിര്‍ദ്ദേശിച്ചത്. എസ്ഡിപിഐ പിന്തുണയോടെ നഗരസഭ ഭരിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പലപ്പോഴായി ജോൺസൺ നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. പാര്‍ട്ടി നടപടിയെക്കുറിച്ച് ഔദ്യോഗികമായി തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ജോൺസൺ വ്യക്തമാക്കി.
Also Read:
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ആര് ഉണ്ണികൃഷ്ണപിള്ള, ജില്ലാ കമ്മിറ്റി അംഗം ടി സക്കീര്‍ ഹുസൈൻ, ഏരിയാ കമ്മിറ്റി അംഗം കെ അനിൽ കുമാര്‍ എന്നിവരുടെ നേതൃത്വത്തിൽ ചേര്‍ന്ന ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി സമ്മേളനങ്ങൾക്കിടെ പാര്‍ട്ടി കമ്മിറ്റി അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത് അപൂര്‍വമാണ്.
ലോക്കൽ കമ്മിറ്റി യോഗത്തിന്റെ തീരുമാനം ജില്ലാ കമ്മിറ്റി അംഗീകരിക്കണം. എസ്ഡിപിഐ പിന്തുണയോടെ നഗരസഭയുടെ അധികാരം പിടിക്കാൻ സിപിഎം ശ്രമം തുടങ്ങിയപ്പോൾ മുതൽ ജോൺസൺ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജോൺസണെതിരെ എസ്ഡിപിഐയും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ജോൺസണെതിരെ അന്വേഷണം നടത്തി ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.