ന്യൂഡൽഹി
പ്രതികളെ വർഷങ്ങളോളം വെറുതേ ജയിലിലിടാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിചാരണയുടെ ആവശ്യമെന്തെന്ന് സുപ്രീംകോടതി. മയക്കുമരുന്ന് നിരോധന നിയമപ്രകാരം അറസ്റ്റിലായ അറുപത്താറുകാരനെ നാലുവർഷം ജയിലിലിട്ട ദേശീയ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയോടായിരുന്നു (എൻസിബി) ചോദ്യം. 2017ൽ അറസ്റ്റിലായ പ്രതിയുടെ വിചാരണ അടുത്തൊന്നും പൂർത്തിയാകാൻ സാധ്യതയില്ലാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കാൻ കോടതി നിർദേശിച്ചു. 35 കിലോ കഞ്ചാവ് കൈവശം വച്ചതിനാണ് പ്രതി അറസ്റ്റിലായത്.