റഷ്യൻ സർക്കാരിന്റെ അഴിമതികൾക്കെതിരെ ധീരമായി പ്രതികരിക്കുന്ന മാധ്യമപ്രവർത്തകനാണ് ദിമിത്രി മുറടോവ്. 1993ലാണ് നൊവായ ഗസെറ്റ ആരംഭിക്കുന്നത്. റഷ്യയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന വളരെക്കുറച്ച് മാധ്യമങ്ങളിലൊന്നാണ് കഴിഞ്ഞ 24 വർഷമായി മുറടോവ ് എഡിറ്ററായ നൊവായ ഗസെറ്റ.
“പുരസ്കാരം നൊവായ ഗസെറ്റയ്ക്കും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ പോരാടി മരിച്ച മാധ്യമപ്രവർത്തകർക്കുമുള്ളതാണെന്നായിരുന്നു’ ദിമിത്രിയുടെ പ്രതികരണം. ഭരണാധികാരികളിൽനിന്ന് കടുത്ത സമ്മർദം നേരിടുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകരെ സഹായിക്കാനും അടിച്ചമർത്തപ്പെടുന്ന റഷ്യൻ മാധ്യമപ്രവർത്തനത്തിന് താങ്ങാകാനും പുരസ്കാരനേട്ടം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ദിമിത്രിയുടെ നേട്ടത്തെ റഷ്യ സ്വാഗതം ചെയ്തിട്ടുണ്ട്. 1935 ൽ ജർമൻ മാധ്യമപ്രവർത്തകനായിരുന്ന കാൾ വൊൺ ഒസിയെസ്കിയ്ക്ക് ശേഷം സമാധാന നൊബേൽ ലഭിക്കുന്ന മാധ്യമപ്രവർത്തകരാണ് ഇരുവരും.