ജറുസലേം
ഇസ്ലാംമത വിശ്വാസികളുടെ മൂന്നാമത്തെ പുണ്യകേന്ദ്രങ്ങളിലൊന്നായ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്സ മസ്ജിദില്‍ ജൂതന്മാരുടെ മൗനപ്രാർഥന ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്ന് ഇസ്രയേൽ കോടതി വിധി. ജറുസലേം മജിസ്ട്രേട്ട് കോടതി വിധിക്കെതിരെ പലസ്തീൻ രംഗത്തെത്തി.
അഖ്സയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കാൻ ഒരു ഇസ്രയേലി കുടിയേറ്റക്കാരനാണ് കോടതിയെ സമീപിച്ചത്. അല്‍ -അഖ്സ ജൂതന്മാരുടെ വിശുദ്ധസ്ഥലമാണെങ്കിലും നേരത്തേയുള്ള ധാരണകള്‍ അനുസരിച്ച്, ജൂതന്മാര്ക്ക് അവിടെ പ്രാര്‍ഥിക്കാന്‍ അനുവാദമില്ല.
പുതിയ നിയമം അടിച്ചേല്‍പ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍ക്കെതിരെ അറബ് രാജ്യങ്ങൾ രംഗത്ത് വരണമെന്നും പലസ്തീന് ആവശ്യപ്പെട്ടു.