IPL 2021, RCB vs DC Cricket Score Online: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി കാപിറ്റൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിൽ ബാംഗ്ലൂരിന് 165 റൺസ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി.
ഡൽഹിക്ക് വേണ്ടി ഓപ്പണർമാരായ പൃഥ്വി ഷാ 31 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും അടക്കം 48 റൺസും ശിഖർ ധവാൻ 35 പന്തിൽ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സും അടക്കം 43 റൺസും നേടി.
കാപ്റ്റൻ റിഷഭ് പന്ത് എട്ട് പന്തിൽ നിന്ന് 10 റൺസും ശ്രേയസ് അയ്യർ 18 പന്തിൽ നിന്ന് 18 റൺസും എടുത്ത് പുറത്തായി. ഷിംറോൺ ഹെറ്റ്മിയർ 22 പന്തിൽ നിന്ന് 29 റൺസെടുത്തു. റിപാൽ പട്ടേൽ പുറത്താകാതെ ഏഴ് പന്തിൽ നിന്ന് ഏഴ് റൺസെടുത്തു.
ബാംഗ്ലൂരിന് വേണ്ടി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തു. യൂസ്വേന്ദ്ര ചാലും ഹർഷൽ പട്ടേലും ഡാൻ ക്രിസ്റ്റ്യനും ഓരോ വിക്കറ്റെടുത്തു.
മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.
Read More: IPL 2021, SRH vs MI Cricket Score Online: ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുത്തു
സീസണിൽ അവസാന ലീഗ് മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. പോയിന്റ് നിലയിൽ ഡൽഹി ഒന്നാമതും ബാംഗ്ലൂർ മൂന്നാമതുമാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാലും പരാജയപ്പെട്ടാലും 20 പോയിന്റ് ഇതിനകം നേടിയ ഡൽഹി ഒന്നാം സ്ഥാനത്ത് തുടരും. ബാംഗ്ലൂർ പരാജയപ്പെട്ടാൽ മൂന്നാം സ്ഥാനത്ത് തുടരും. 16 പോയിന്റുള്ള ബാംഗ്ലൂരിന് ജയിച്ചാൽ രണ്ടാം സ്ഥാനക്കാരായ ചെന്നൈയുടെ 18 പോയിന്റിനൊപ്പമെത്താം. നെറ്റ് റൺ റേറ്റിൽ ചെന്നൈയെ മറികടക്കാൻ കഴിഞ്ഞാൽ ആർസിബിക്ക് രണ്ടാം സ്ഥാനത്തെത്താനും കഴിയും.
Read More: മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍; രണ്ടാം സ്ഥാനത്ത് എത്താന്‍ ബാംഗ്ലൂര്‍
The post IPL 2021, RCB vs DC Cricket Score Online: ഡൽഹിക്കെതിരെ ബാംഗ്ലൂരിന് 165 റൺസ് വിജയ ലക്ഷ്യം appeared first on Indian Express Malayalam.