Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

പൊതുഗതാഗതം ഇഷ്ടമല്ല! മദ്യപിച്ചതിന് ഡ്രൈവിങ് വിലക്കരുതെന്ന് കോടതിയോട് യുവതി

by News Desk
October 9, 2021
in VIRAL
0
പൊതുഗതാഗതം-ഇഷ്ടമല്ല!-മദ്യപിച്ചതിന്-ഡ്രൈവിങ്-വിലക്കരുതെന്ന്-കോടതിയോട്-യുവതി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

മദ്യപിച്ച് വാഹനമോടിക്കുന്നത് ഏത് രാജ്യത്തായാലും തെറ്റാണ്. ചില രാജ്യങ്ങളിൽ ഈ തെറ്റിന് പിഴ പണമാണെങ്കിൽ ചിലയിടത്ത് ജയിൽ ശിക്ഷയനുഭവിക്കണം. ചിലയിടത്തോ ഡ്രൈവിംഗ് ലൈസൻസ് താൽകാലികമായി മരവിപ്പിക്കും. ഇത്തരത്തിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിക്കുകയും തുടർന്ന് പൊതുഗതാഗത സംവിധാനങ്ങൾ (ബസ്, ട്രെയിൻ മുതലായവ) ഉപയോഗിക്കാൻ ഇഷ്ടമില്ലാത്തതിനാൽ ജഡ്ജിയോട് തന്റെ ലൈസൻസ് മരവിപ്പിക്കരുത് എന്നൊരാൾ അപേക്ഷിക്കുന്നതും സങ്കല്പിച്ചു നോക്കൂ. ഇത്തരമൊരു സാഹചര്യത്തിൽ ഒരു ന്യായാധിപൻ എങ്ങനെ പ്രതികരിക്കും?

ഒരു കഥപോലെ പോലെ തോന്നുന്നുണ്ടെങ്കിൽ കേട്ടോളു ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമാണ്. രാത്രിയിൽ മദ്യപിച്ച് വാഹനമോടിച്ച ഒരു സമ്പന്നയും 24-കാരിയുമായ സാമൂഹ്യപ്രവർത്തകയാണ് പൊതുഗതാഗതം ഇഷ്ടപ്പെടാത്തതിനാൽ ലൈസൻസ് നിരോധിക്കരുതെന്ന് ജഡ്ജിയോട് അപേക്ഷിച്ചത്.

കേ ഹോൾക്രോഫ്റ്റ് എന്ന് പേരുള്ള ഈ യുവതി ഓഗസ്റ്റ് 15ന് രാത്രി വീഞ്ഞ് കുടിക്കുകയും തുടർന്ന് തന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയുകയും ചെയ്തു. അതിനുശേഷം, അവൾ മാഞ്ചസ്റ്ററിൽ നിന്ന് ചെഷയറിലേക്ക് ഒരു ട്രെയിനിൽ സഞ്ചരിച്ചു. ഇതുവരെ ഹോൾക്രോഫ്റ്റ് തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷെ പിന്നീട് തന്റെ വെളുത്ത ബിഎംഡബ്ല്യു 1 സീരീസ് കാറിലാണ് ഹോൾക്രോഫ്റ്റ് വീട്ടിലേക്ക് ഡ്രൈവ് ചെയ്തു പോയത്.

മദ്യപിച്ച് ലക്കുകെട്ട ഹോൾക്രോഫ്റ്റ് അപകടകരമായ രീതിയിലാണ് കാർ ഡ്രൈവ് ചെയ്തത്. ശ്രദ്ധയിൽപെട്ട പോലീസ് ഹോൾക്രോഫ്റ്റിനെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കുകയും മദ്യത്തിന്റെ പരിധിയെക്കാൾ 21 പോയിന്റാണെന്ന് കണ്ടെത്തുകയും ചെയ്തു. സംഭവത്തെത്തുടർന്ന്, അമിതമായ മദ്യം ഉപയോഗിച്ച് വാഹനമോടിച്ചതായി സമ്മതിച്ചതിനെ തുടർന്ന് ഹോൾക്രോഫ്റ്റിന് 15 മാസത്തേക്ക് ഡ്രൈവിംഗ് നിരോധിച്ചു.

ഫോർക്ക്‌ലിഫ്റ്റ് ട്രക്കുകൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി മാതാപിതാക്കൾക്കൊപ്പം ഒരു കമ്പനി നടത്തുന്ന ഹോൾക്രോഫ്റ്റ്, സ്റ്റോക്ക്പോർട്ട് മജിസ്‌ട്രേറ്റ്സിൽ ഹാജരായി, നിരോധനം തന്റെ ജീവിതത്തിൽ വലിയ ആഘാതം സൃഷ്ടിക്കുമെന്ന് പറഞ്ഞു. എന്താണ് ഇത്രയും വലിയ ആഘാതം എന്ന് കോടതി എടുത്ത് ചോദിച്ചപ്പോൾ ജോലിസ്ഥലത്തേക്ക് പൊതുഗതാഗത്തിൽ യാത്ര ചെയ്യേണ്ടി വരും എന്നതാണ് പ്രശ്നം എന്ന് മറുപടി.

എന്നാൽ ഹോൾക്രോഫ്റ്റിന്റെ അപേക്ഷ കോടതി ചെവികൊണ്ടില്ല, ഡ്രൈവിംഗിൽ നിന്ന് ഹോൾക്രോഫ്റ്റിനെ 15 മാസത്തേക്ക് കോടതി വിലക്കി.

Previous Post

മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക്

Next Post

IPL 2021, RCB vs DC Cricket Score Online: ഡൽഹിക്കെതിരെ ബാംഗ്ലൂരിന് 165 റൺസ് വിജയ ലക്ഷ്യം

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
ipl-2021,-rcb-vs-dc-cricket-score-online:-ഡൽഹിക്കെതിരെ-ബാംഗ്ലൂരിന്-165-റൺസ്-വിജയ-ലക്ഷ്യം

IPL 2021, RCB vs DC Cricket Score Online: ഡൽഹിക്കെതിരെ ബാംഗ്ലൂരിന് 165 റൺസ് വിജയ ലക്ഷ്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.