IPL 2021, SRH vs MI Cricket Score Online: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഹൈദരാബാദിനെതിരെ കൂറ്റൻ സ്കോറുമായി മുംബൈ. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 235 റൺസ് നേടി.
മുംബൈക്ക് വേണ്ടി ഇഷാൻ കിഷനും സൂര്യകുമാർ യാദവും അർദ്ധ സെഞ്ചുറി നേടി. ഇരു താരങ്ങൾക്കും റൺസ് 80 കടത്താൻ സാധിച്ചു.
ഓപ്പണിങ്ങിനിറങ്ങിയ ഇഷാൻ കിഷൻ 32 പന്തിൽ 11 ഫോറും നാല് സിക്സും അടക്കം 84 റൺസ് നേടി. അഞ്ചാമനായിറങ്ങിയ സൂര്യകുമാർ 40 പന്തിൽ 13 സിക്സും മൂന്ന് ഫോറും അടക്കം 82 റൺസ് നേടി. 20 ഓവർ പൂർത്തിയാക്കാൻ രണ്ട് പന്ത് മാത്രം ബാക്കിനിൽക്കേയാണ് സൂര്യകുമാർ പുറത്തായത്.
നായകൻ രോഹിത് ശർമ അടക്കം മറ്റാർക്കും 20 റൺസ് തികയ്ക്കാൻ പറ്റാത്ത മത്സരത്തിലാണ് ഇഷാന്റെയും സൂര്യകുമാറിന്റെയും പ്രകടനത്തിൽ മുംബൈ ഇരുന്നൂറിന് മുകളിൽ സ്കോർ എത്തിച്ചത്.
ഓപ്പണിങ്ങിനിറങ്ങിയ രോഹിത് ശർമ 13 പന്തിൽ നിന്ന് മൂന്ന് ഫോറടക്കം 18 റൺസെടുത്ത് പുറത്തായപ്പോൾ മൂന്നാമനായി ഇറങ്ങിയ ഹർദിക് പാണ്ഡ്യ എട്ട് പന്തിൽ നിന്ന് ഒരു സിക്സടക്കം 10 റൺസും നാലാമൻ കീറോൺ പൊള്ളാഡ് 12 പന്തിൽ നിന്ന് ഒരു ഫോറടക്കം 13 റൺസുമെടുത്ത് പുറത്തായി.
മറ്റാർക്കും റൺസ് രണ്ടക്കം തികയ്ക്കാൻ കഴിഞ്ഞില്ല.
ജെയിംസ് നീഷാം, പീയൂഷ് ചവ്ല എന്നിവർ റൺസൊന്നുമെടുക്കാതെ പുറത്തായി. കൃണാൽ പാണ്ഡ്യ ഒമ്പത് റൺസും നതാൻ കോർട്ടർനൈൽ മൂന്ന് റൺസുമെടുക്കു. ജസ്പ്രീത് ബുംറ പുറത്താവാതെ രണ്ട് പന്തിൽ നിന്ന് അഞ്ച് റൺസെടുത്തു. അവസാന ഓവറിലെ നാലാം പന്തിൽ ഇറങ്ങിയ ട്രെന്റ് ബോൾട്ട് റണ്ണൊന്നും നേടിയില്ല.
ഹൈദരാബാദിന്റെ ബോളർമാർ റൺസ് കൂടുതലായി വഴങ്ങിയെങ്കിലും വിക്കറ്റ് വേട്ടയിൽ നല്ല പ്രകടനം കാഴ്ചവച്ചു. നാല് ഓവർ എറിഞ്ഞ ജേസൺ ഹോൾഡർ നാല് വിക്കറ്റ് വീഴ്ത്തി. 56 റൺസാണ് ജേസൺ ഹോൾഡർ വഴങ്ങിയത്.
റാഷിദ് ഖാൻ നാല് ഓവറിൽ 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ഒരു ഓവർ എറിഞ്ഞ അഭിഷേക് ശർമ നാല് റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മൂന്ന് ഓവർ എറിഞ്ഞ മുഹമ്മദ് നബി 33 റൺസും നാല് ഓവർ എറിഞ്ഞ സിദ്ദാർത്ഥ് കൗൾ 56 റൺസും വഴങ്ങി.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അബൂദബി സ്റ്റേഡിയത്തിലാണ് മത്സരം.
Read More: മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍; രണ്ടാം സ്ഥാനത്ത് എത്താന്‍ ബാംഗ്ലൂര്‍
സീസണിലെ അവസാന ലീഗ് മത്സരങ്ങളിലൊന്നിലാണ് പ്ലേ ഓഫ് പ്രവേശനത്തിനുള്ള അവസാന സാധ്യത നേടി മുംബൈ ഹൈദരാബാദിനെതിരെ ഇറങ്ങുന്നത്. നീലവിൽ പോയിന്റ് നിലയിലുള്ള ഡൽഹി, ചെന്നൈ, ബാംഗ്ലൂർ എന്നിവർ പ്ലേ ഓഫ് ഉറപ്പിച്ചു. ആറാം സ്ഥാനത്താണ് മുംബൈ. ഇന്നത്തെ മത്സരം ജയിക്കുകയും നാലാം സ്ഥാനത്തുള്ള കൊൽക്കത്തയെ നെറ്റ് റൺ റേറ്റിൽ മറികടക്കുകയും ചെയ്താൽ നിലവിലെ ചാമ്പ്യൻരായ മുംബൈക്ക് പ്ലേഓഫിൽ പ്രവേശിക്കാം. 12 പോയിന്റാണ് മുംബൈക്ക്. ഇന്ന് ജയിച്ചാൽ കൊൽക്കത്തയ്ക്കൊപ്പം 14 പോയിന്റാവും.
Read More: IPL 2021, RCB vs DC Cricket Score Online: ടോസ് നേടിയ ബാംഗ്ലൂർ ബോളിങ് തിരഞ്ഞെടുത്തു
The post IPL 2021, SRH vs MI Cricket Score Online: തകർത്തടിച്ച് സൂര്യകുമാറും ഇഷാൻ കിഷനും; മുംബൈക്ക് കൂറ്റൻ സ്കോർ appeared first on Indian Express Malayalam.