അടൂർ: സി.ഐ.ടി.യു തൊഴിലാളികൾ യൂണിയൻ വിട്ട് എ.ഐ.ടി.യു.സിയിൽ ചേർന്നതിനെ തുടർന്ന് സംഘർഷം. തൊഴിലാളി സംഘടനകൾ തമ്മിലുള്ള പ്രശ്നങ്ങളിൽ സിപിഎം-സിപിഐ നേതൃത്വങ്ങൾ ഇടപെട്ടതോടെയാണ് പ്രദേശത്ത് സംഘർഷമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഘർഷം ഉണ്ടായത്.
യൂണിയൻ വിട്ട് സിപിഐക്ക് ഒപ്പം പോയ ഏഴ് പ്രവർത്തകരെ കഴിഞ്ഞ ദിവസം സിഐടിയു, സിപിഎം പ്രവർത്തകർ മർദിച്ചിരുന്നു. അതോടൊപ്പം തന്നെ യൂണിയൻ മാറിയ രണ്ട് പേരെയും ജോലി ചെയ്യാൻ സമ്മതിക്കാതിരിക്കുകയും ചെയ്തതോടെയാണ് തർക്കവും സംഘർഷവുമുണ്ടായത്.
ഇരുഭാഗത്തും നൂറോളം പ്രവർത്തകർ ഒത്തുകൂടി. ഒരു മണിക്കൂറോളം എം.സി, കെ.പി റോഡിലെ ഗതാഗതം തടസ്സസപ്പെടു. എന്നാൽ എ.ഐ.ടി.യു.സിലേക്ക് പോയ രണ്ട് തൊഴിലാളികളെ നോക്കുകൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് താൽക്കാലികമായി പുറത്താക്കപ്പെട്ടവരാണ്.ഇവർ ഒരു ദിവസം പെട്ടെന്ന് എ.ഐ.ടി.യു.സിലേക്ക് പോകുകയും ചെയ്തു.
തുടർന്ന് വെള്ളിയാഴ്ച രാവിലെ പൂളിലെത്തിയ പുറത്താക്കപ്പെട്ട തൊഴിലാളികൾ ബലമായി രജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിച്ചതാണ് തർക്കത്തിനിടയാക്കിയതെന്ന് സി.ഐ.ടി.യു നേതാക്കൻമാർ പറഞ്ഞു. അടൂർ ഹൈസ്കൂൾ ജംങ്ഷൻ ഭാഗത്തെ 20-ാം നമ്പർ പൂളിലെ തൊഴിലാളികളാണ് യൂണിയൻ മാറിയത്.
Content Highlights: CPM-CPI fight in Adoor