Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ശബരിമല വിമാനത്താവളം വൈകില്ല; മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

by News Desk
October 8, 2021
in KERALA
0
ശബരിമല-വിമാനത്താവളം-വൈകില്ല;-മുൻഗണനാ-പട്ടികയിൽ-ഉൾപ്പെടുത്തി-നടപ്പാക്കുമെന്ന്-മുഖ്യമന്ത്രി
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ശബരിമല വിമാനത്താവളം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി സര്‍ക്കാരിൻ്റെ മുൻഗണനാ പട്ടികയിൽ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് മറുപടി നല്‍കി.

സംസ്ഥാനത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് സര്‍ക്കാര്‍ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയിൽ വിഭാവനം ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിലെ പ്രവാസി മലയാളികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പദ്ധതി ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. എന്നാൽ പദ്ധതി സംബന്ധിച്ച് സിവിൽ വ്യോമയാന മേഖലയുടെ നിയന്ത്രണമുള്ള ഡിജിസിഐ എതിര്‍പ്പ് ഉയര്‍ത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മറുപടി.

Also Read:

ലൂയിസ് ബര്‍ഗര്‍ കൺസള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തയ്യാറാക്കിയ പ്രാഥമിക പഠന റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിനു സമര്‍പ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രാലയം ചില വിശദീകരണങ്ങള്‍ തേടിയിട്ടുണ്ട്. വിമാനത്താവളത്തിൻ്റെ സാങ്കേതിക, സാമ്പത്തിക സാധ്യതകളെപ്പറ്റിയും പാരിസ്ഥിതിക ആഘാതത്തെപ്പറ്റിയും പഠിക്കാൻ ഇതേ ഏജൻസിയെ തന്നെയാണ് നിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. റിപ്പോര്‍ട്ടിന്മേൽ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. “മുൻഗണനാ പട്ടികയിൽ ഉള്‍പ്പെടുത്തി സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടുള്ളത്.” മുഖ്യമന്ത്രി പറഞ്ഞു.

Also Read:

പദ്ധതിയുടെ ഭൂമിയേറ്റെടുക്കലിനും വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനും കെഎസ്ഐഡിസിയെയാണ് നോഡൽ ഏജൻസിയായി നിയമിച്ചിട്ടുള്ളത്. പദ്ധതിയ്ക്ക് 2017ൽ തന്നെ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് മറുപടി സഭയിൽ വായിച്ചത്.

ശബരിമല തീര്‍ഥാടകരെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് അഞ്ചാമതൊരു അന്താരാഷ്ട്ര വിമാനത്താവളം ഗ്രീൻഫീൽഡ് പദ്ധതിയായി നിര്‍മിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാൽ ഇതുസംബന്ധിച്ച് സമര്‍പ്പിച്ച് പ്രാഥമിക പഠന റിപ്പോര്‍ട്ടിൽ ഡിജിസിഎ ആശങ്ക രേഖപ്പെടുത്തുകയായിരുന്നു. വിമാനത്താവളം നിര്‍‍മിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ പ്രത്യേകത സംബന്ധിച്ചും ഇക്കാര്യങ്ങള്‍ എങ്ങനെ മറികടക്കുമെന്നുമായിരുന്നു ചോദ്യം.

രാജ്യത്ത് ചെറുവിമാനത്താവളങ്ങല്‍ നിര്‍മിച്ച് വ്യോമഗതാഗതം പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിൻ്റെ ഉഡാൻ പദ്ധതി പുതിയ വിമാനത്താവളത്തിന് ഗുണകരമാകുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം മൂന്ന് കോടിയോളം തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയിലേയ്ക്കുള്ള യാത്രയ്ക്ക് പുതിയ വിമാനത്താവളം സഹായകമാകുമെന്നും ഇതരസംസ്ഥാന തീര്‍ഥാടകര്‍ വിമാനത്താവളം കൂടുതലായി ഉപയോഗപ്പെടുത്തിയാൽ പദ്ധതി ലാഭത്തിലാകുമെന്നും സര്‍ക്കാര്‍ കരുതുന്നു. അതേസമയം, ഇവിടെ വിമാനത്താവളം നിര്‍മിച്ചാലും കോഴിക്കോടും കണ്ണൂരും പോലെ ടേബിള്‍ ടോപ്പ് വിമാനത്താവളമായിരിക്കുമെന്നും നിര്‍മാണത്തിനായി സ്ഥലം തികയുമോ എന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ ബിജെപി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Previous Post

നേവിസിന്റെ കരളാണ് വിനോദ്; കടപ്പാടുമായി ജീവിതത്തിലേക്ക്‌ നടന്ന് വിനോദ് 

Next Post

എയർ ഇന്ത്യാ ടാറ്റാ സൺസിന്‌ ; സ്വന്തമാക്കിയത്‌ 18,000 കോടിക്ക്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
എയർ-ഇന്ത്യാ-ടാറ്റാ-സൺസിന്‌-;-സ്വന്തമാക്കിയത്‌-18,000-കോടിക്ക്‌

എയർ ഇന്ത്യാ ടാറ്റാ സൺസിന്‌ ; സ്വന്തമാക്കിയത്‌ 18,000 കോടിക്ക്‌

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.