കൊച്ചി > രാജ്യത്ത് ഇന്നും ഇന്ധനവിലകൂട്ടി. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 103.85 രൂപയും ഡീസലിന് 97.21 രൂപയുമായി.
തിരുവനന്തപുരത്ത് പെട്രോളിന് 105.79രൂപയും ഡീസലിന് 99.10 രൂപയുമായി. കോഴിക്കോട് പെട്രോളിന് 104.17 രൂപയും ഡീസലിന് 97.11 രൂപയുമായി. ഒരു ആഴ്ചക്കിടെ മൂന്ന് തവണയാണ് വില കൂട്ടിയത്.















